മാലിന്യങ്ങൾക്കു വിട : എ​യ്‌​റോ​ബി​ക് യൂ​ണി​റ്റു​മാ​യി പി​എ​സ്ഡ​ബ്ല്യു​എ​സ്
Sunday, November 17, 2024 5:48 AM IST
പാ​ലാ: ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും അടു​ക്ക​ള​മാ​ലി​ന്യ​ങ്ങ​ളും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ പ്ര​കാ​രം സം​സ്‌​ക​രി​ച്ച് വ​ള​മാ​ക്കി മാ​റ്റു​ന്ന എയ്‌റോ​ബി​ക് ക​മ്പോ​സ്റ്റ് യൂ​ണി​റ്റു​ക​ള്‍ പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി വി​പ​ണി​യി​ലി​റ​ക്കു​ന്നു.

വീ​ടു​ക​ള്‍, ഫ്‌​ളാ​റ്റു​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി എ​വി​ടെ​യും മാ​ലി​ന്യ​ത്തി​ന്‍റെ ദു​ര്‍​ഗ​ന്ധം വ​മി​ക്കാ​തെ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള്‍ എ​യ്‌​റോ​ബി​ക് ക​മ്പോ​സ്റ്റ് മീ​ഡി​യ എ​ന്ന സൂ​ക്ഷ്മ ജീ​വി​ക​ളി​ലൂ​ടെ വി​ഘ​ടി​പ്പി​ച്ച് വ​ള​മാ​ക്കി മാറ്റും.

എ​യ​്റോ​ബി​ക് ക​മ്പോ​സ്റ്റ് മീഡി​യാ​യ്‌​ക്കൊ​പ്പം മൂ​ന്ന് എ​യ് റോ​ബി​ക് ബി​ന്നു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന യൂ​ണി​റ്റു​ക​ളാ​ണ് പാ​ലാ അ​ഗ്രി​മ ക​ര്‍​ഷ​ക ഓ​പ്പ​ണ്‍ മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളി​ല്‍​നി​ന്നു ല​ഭി​ക്കു​ന്ന വ​ളം പ​ച്ച​ക്ക​റി​കൃ​ഷി​ക്കും മ​റ്റും ഉ​പ​യോ​ഗി​ക്കാ​നാ​കും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നൂ​റ് യൂ​ണി​റ്റു​ക​ളാ​ണ് വി​പ​ണ​ന​ത്തി​നു ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

‌എ​യ്‌​റോ​ബി​ക് യൂ​ണി​റ്റു​ക​ളു​ടെ വി​പ​ണ​ന അ​വ​ത​ര​ണം രൂ​പ​ത വി​ശ്വാ​സ​പ​രി​ശീ​ല​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ജോ​ര്‍​ജ് വര്‍ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍ നി​ര്‍​വ​ഹി​ച്ചു. പി​എ​സ്ഡ​ബ്ല്യു​എ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​യ​ര്‍ ഹോം​സ് രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍​ജ് നെ​ല്ലി​ക്കു​ന്നു​ചെ​രി​വു​പു​ര​യി​ടം, കെ​സി​എ​സ് എ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് പു​തു​പ്പ​റ​മ്പി​ല്‍, പി​എ​സ്ഡ​ബ്ല്യു​എ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ.​ഇ​മ്മാ​നു​വ​ല്‍ കാ​ഞ്ഞി​ര​ത്തു​ങ്ക​ല്‍, ജോ​സ് നെ​ല്ലി​യാ​നി, ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ല്‍, ജോ​യി മ​ടി​യ്ക്കാ​ങ്ക​ല്‍, സി​ബി ക​ണി​യാം​പ​ടി, പി.വി. ജോ​ര്‍​ജ് പു​ര​യി​ടം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.