സെ​പ്റ്റി​ക് ടാ​ങ്ക് സം​സ്‌​ക​ര​ണ​ത്തി​ന് എ​രു​മേ​ലി​യിൽ ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ​യു​ടെ മൊ​ബൈ​ല്‍ സെ​പ്‌​റ്റേ​ജ് ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റ്
Sunday, November 17, 2024 5:48 AM IST
ച​ങ്ങ​നാ​ശേ​രി: മ​ണ്ഡ​ല​കാ​ല​ത്ത് എ​രു​മേ​ലി​യി​ലെ സെ​പ്റ്റി​ക് ടാ​ങ്ക് സം​സ്‌​ക​ര​ണ​ത്തി​ന് ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ​യു​ടെ മൊ​ബൈ​ല്‍ സെ​പ്‌​റ്റേ​ജ് ടീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റ് എത്തി. ഭൂ​രി​ഭാ​ഗം ഇ​ത​ര​സം​സ്ഥാ​ന തീ​ര്‍​ഥാ​ട​ക​രും എ​രു​മേ​ലി​യി​ലെ​ത്തി ദ​ര്‍​ശ​ന​വും പേ​ട്ട​തു​ള്ള​ലും ക​ഴി​ഞ്ഞ് പ​മ്പ​യി​ലേ​ക്കും സ​ന്നി​ധാ​ന​ത്തേ​ക്കും പ്ര​വേ​ശി​ക്കു​ന്ന ഇ​ട​ത്താ​വ​ള​ത്തി​ലെ സെ​പ്റ്റി​ക് ടാ​ങ്ക് സം​സ്‌​ക​ര​ണ​ത്തി​നാ​ണ് ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ കൈ​ത്താ​ങ്ങാ​കു​ന്ന​ത്. എ​രു​മേ​ലി പ​ഞ്ചാ​യ​ത്തും ദേ​വ​സ്വം ബോ​ര്‍​ഡും ജ​മാ​അ​ത്ത് ക​മ്മ​ിറ്റി​യും ഏര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ളെ​യാ​ണ് തീ​ര്‍​ഥാ​ട​ക​ര്‍ ആ​ശ്ര​യി​ക്കു​ന്ന​ത്.

1200ല​ധി​കം ശു​ചി​മു​റി​ക​ള്‍ തീ​ര്‍​ഥ​ട​ക​ര്‍​ക്കാ​യി എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ണ്ടെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ണ​ക്ക്. മ​ണ്ഡ​ല​കാ​ല​ത്ത് പ്ര​തി​ദി​നം ര​ണ്ട​ര ല​ക്ഷ​ത്തി​ല​ധി​കം ലി​റ്റ​ര്‍ മ​ലി​ന​ജ​ലം മൂ​ന്നു മാ​സ​ക്കാ​ലം പു​റ​പ്പ​ടു​വി​ക്കു​ന്നു​വെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ​യും ജ​മാ​അ​ത്തി​ന്‍റെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​രി​മി​ത​മാ​യ ശാ​സ്ത്രീ​യ സം​സ്‌​ക​ര​ണ സം​വി​ധാ​നം ഇ​തി​നു പ​ര്യാ​പ്ത​മാ​കു​ന്നി​ല്ല. സ്വ​കാ​ര്യ ശു​ചി​മു​റി സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​വ​ര്‍​ക്ക് മാ​ലി​ന്യ​സം​സ്‌​ക​ര​ണ​ത്തി​ന് ഒ​രു മാ​ര്‍​വു​മി​ല്ല​താ​നും.

മ​ണ്ഡ​ല​കാ​ല​ത്ത് സ​ര്‍​ക്കാ​ര്‍​ തല​ത്തി​ല്‍ ശാ​സ്ത്രീ​യ സം​സ്‌​ക​ര​ണ​ത്തി​ന് മാ​ര്‍​ഗ​മൊ​രു​ക്ക​ണ​മെ​ന്ന് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ നി​ര്‍​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് കോ​ട്ട​യം ജോ​യിന്‍റ് ഡ​യ​റ​ക്ട​ര്‍ യോ​ഗം വി​ളി​ക്കു​ക​യും ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ സെ​പ്‌​റ്റേ​ജ് ട്രീ​റ്റ്‌​മെ​ന്‍റ് യൂ​ണി​റ്റ് സ്വ​ന്ത​മാ​യു​ള്ള ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ​യോ​ട് എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​നു​വേ​ണ്ട സ​ഹാ​യം ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മൊ​ബൈ​ല്‍ സെ​പ്‌​റ്റേ​ജ് ട്രീ​റ്റ്‌​മെ​ന്‍റ് യൂണി​റ്റി​ന്‍റെ നി​ര്‍​മാ​താ​ക്ക​ളും സേ​വ​ന​ദാതാ​ക്ക​ളു​മാ​യ ഭൗ​മ എൻവി റോടെക്കുമായി ച​ങ്ങ​നാ​ശേ​രി നഗ​ര​സ​ഭ​യും എ​രു​മേ​ലി പ​ഞ്ചാ​യ​ത്തും ധാ​ര​ണ​യി​ലെ​ത്തി ക​രാ​ർ ഒ​പ്പു വ​യ്ക്കു​ക​യാ​യി​രു​ന്നു.

സെ​പ്‌​റ്റേ​ജ് ട്രീ​റ്റ്‌​മെ​ന്‍റ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ സ​ണ്ണി, ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ മാത്യൂ​സ് ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.