മാ​​ന്നാ​​നം ബൈ​​ബി​​ള്‍ ക​​ണ്‍​വ​​ന്‍​ഷ​​ന് ഇന്ന് സമാപനം
Sunday, November 17, 2024 7:22 AM IST
മാ​​ന്നാ​​നം: താ​​ബോ​​ര്‍ മ​​ല​​പോ​​ലെ മാ​​ന്നാ​​നം കു​​ന്നി​​ലെ​​ത്തു​​ന്ന ഏ​​തൊ​​രു വ്യ​​ക്തി​​യു​​ടെ​​യും മ​​ന​​സി​​നു ശാ​​ന്ത​​ത​​യും സ​​മാ​​ധാ​​ന​​വും ന​​ല്‍​കി ആ​​ത്മീ​​യ ഉ​​ണ​​ര്‍​വ് ന​​ല്‍​കു​​ന്ന​​യി​​ട​​മാ​​ണ് മാ​​ന്നാ​​നം ആ​​ശ്ര​​മ​ ദേ​​വാ​​ല​​യ​​വും വി​​ശു​​ദ്ധ ചാ​​വ​​റ ​പി​​താ​​വി​​ന്‍റെ ക​​ബ​​റി​​ട​​വു​​മെ​​ന്ന് കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത പാ​​സ്റ്റ​​ര്‍ കോ​-​ഓ​ര്‍​ഡി​​നേ​​റ്റ​​ര്‍ റ​​വ.​​ഡോ. ​മാ​​ത്യു മ​​ണ​​ക്കാ​​ട്ട്.

മാ​​ന്നാ​​നം ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ല്‍ ഫാ. ​​മാ​​ത്യു വ​​യ​​ലാ​​മ​​ണ്ണി​​ല്‍ ന​​യി​​ക്കു​​ന്ന ബൈ​​ബി​​ള്‍ ക​​ണ്‍​വ​​ന്‍​ഷ​​ന്‍റെ നാ​​ലാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​യ​​ര്‍​പ്പി​​ച്ച് വ​​ച​​ന​​സ​​ന്ദേ​​ശം ന​​ല്‍​കു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം. ഫാ. ​​സോ​​ജി തേ​​വ​​ല​​ശേ​​രി, ഫാ. ​​സോ​​ബി​​ന്‍ കി​​ഴ​​ക്കേ​​യി​​ല്‍ എ​​ന്നി​​വ​​ര്‍ സ​​ഹ​​കാ​​ര്‍​മി​​ക​​രാ​​യി.

ബൈ​​ബി​​ള്‍ ക​​ണ്‍​വ​​ന്‍​ഷ​​ന്‍ ഇ​​ന്ന് സ​​മാ​​പി​​ക്കും. വൈ​​കു​​ന്നേ​​രം നാ​​ലി​​നു ജ​​പ​​മാ​​ല, 4.30ന് ​​ബി​​ഷ​​പ് മാ​​ര്‍ റെ​​മീ​​ജി​​യ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​യ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും. ഫാ. ​​മാ​​ത്യു പോ​​ള​​ച്ചി​​റ സി​​എം​​ഐ, ഫാ. ​​ആ​​ന്‍റു കൈ​​പ്രം​​പാ​​ട​​ന്‍ സി​​എം​​ഐ എ​​ന്നി​​വ​​ര്‍ സ​​ഹ​​കാ​​ര്‍​മി​​ക​​രാ​​യി​​രി​​ക്കും. 5.45ന് ​​വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം. രാ​​ത്രി ഒ​​മ്പ​​തി​​നു ആ​​രാ​​ധ​​ന​​യോ​​ടെ ക​​ണ്‍​വ​​ന്‍​ഷ​​ന്‍ സ​​മാ​​പി​​ക്കും.