കണ്ണൂർ: സഹോദയ സ്കൂൾ കായികമേളയിൽ ശ്രീകണ്പുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിന് ഓവറോൾ കിരീടം. 141 പോയിന്റുമായാണ് സ്കൂൾ ചാന്പ്യൻമാരായത്. 65 പോയിന്റോടെ കണ്ണൂർ ചിന്മയ വിദ്യാലയ രണ്ടാം സ്ഥാനവും 41 പോയിന്റ് നേടിയ മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇന്നലെ വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ അന്താരാഷ്ട്ര കായികതാരം ലിജോ ഡേവിഡ് തോട്ടാൻ വിശിഷ്ടാതിഥിയായിരുന്നു. സഹോദയ പ്രസിഡന്റ് കെ.പി. സുബൈർ, സ്കൂൾ ചെയർമാൻ മമ്പറം ദിവാകരൻ, പ്രിൻസിപ്പൽ ഡോ. മധു, എ.വി. ബാലൻ, ബ്രദർ ഡോ. റജി സ്കറിയ, ഗീതാഞ്ജലി സുനിൽ, സുരേഖ രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.
ആൺകുട്ടികളുടെ വിഭാഗം വ്യക്തിഗത ചാമ്പ്യൻമാർ
ഷോൺ ഷാജി - അണ്ടർ 19, ഡാനിയൽ ഷാജി - അണ്ടർ 17 (മേരിഗിരി ഇംഗ്ലീഷ് സ്കൂൾ ), മഹമ്മൂദ് ബാദുഷ് സമാൻ അണ്ടർ 14 ( റിംസ് ഇന്റർനാഷണൽ സ്കൂൾ ), അയ്മൻ മഷൂദ് - അണ്ടർ 12 (സഫ ഇംഗ്ലീഷ് മീഡിയം സ്കൂൾ, മാട്ടൂൽ).
പെൺകുട്ടികളുടെ വിഭാഗം വ്യക്തിഗത ചാമ്പ്യൻമാർ
വി.പി. ദേവപ്രിയ-അണ്ടർ 19 ( മമ്പറം ഇംഗ്ലീഷ് മീഡിയം ), ആൻമരിയ ജോസഫ് - അണ്ടർ 17 ( മേരിഗിരി ഇംഗ്ലീഷ് സ്കൂൾ ), കെ.വി. അർപിത - അണ്ടർ 14 ( സെന്റ് ലൂസി ഇംഗ്ലീഷ് മീഡിയം സ്കൂൾ ) റോസ്മേരി ജോർജ് -അണ്ടർ 12 ( മേരിഗിരി ഇംഗ്ലീഷ് സ്കൂൾ ).
റിക്കാർഡ് നേട്ടം കൈവരിച്ചവർ
വി.പി. ദേവപ്രിയ -400 മീറ്റർ ഓട്ടം , ലോംഗ്ജംപ് അണ്ടർ 19 ( മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂൾ), ഡാനിയൽ ഷാജി - 400 , 800 മീറ്റർ ഓട്ടം അണ്ടർ 17 (മേരിഗിരി ഇംഗ്ലീഷ് സ്കൂൾ), ധ്യാൻകൃഷ്ണ -100 മീറ്റർ ഓട്ടം അണ്ടർ 17 (ചിന്മയവിദ്യാലയ ,കണ്ണൂർ), അഭയ് സി. മനോജ് - ഷോട്ട്പുട്ട് അണ്ടർ 19( സെന്റ് മേരിസ് കോൺവെന്റ് സ്കൂൾ), സി. മയൂഖ് രൂപേഷ് - ലോംഗ് ജംപ് അണ്ടർ 14 ( മേരിമാത ഇംഗ്ലീഷ് സ്കൂൾ , പിലാത്തറ ), ആൻമരിയ ജോസഫ് - 400 മീറ്റർ ഓട്ടം അണ്ടർ 17( മേരിഗിരി ഇംഗ്ലീഷ് സ്കൂൾ ) ഷോൺ ഷാജി - 400 മീറ്റർ അണ്ടർ 19 ( മേരിഗിരി ഇംഗ്ലീഷ് സ്കൂൾ ).