ബൈ​ബി​ൾ കൈ​യെ​ഴു​ത്തു മ​ത്സ​രം: ര​ജി​സ്ട്രേ​ഷ​ൻ 20 വ​രെ
Saturday, November 16, 2024 7:11 AM IST
കോ​​ട്ട​​യം: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ബൈ​​ബി​​ൾ അ​​പ്പൊ​സ്ത​​ലേ​​റ്റും ഫി​​യാ​​ത്ത് മി​​ഷ​​നും സം​​യു​​ക്ത​​മാ​​യി സ​​മ്പൂ​​ർ​​ണ ബൈ​​ബി​​ൾ കൈ​​യെ​​ഴു​​ത്ത്, പു​​തി​​യ നി​​യ​​മം കൈ​യെ​ഴു​​ത്ത്, വൈ​​ദി​​ക വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും സ​​ന്യാ​​സാ​​ർ​​ഥി​​ക​​ൾ​​ക്കു​​മു​​ള്ള ദൈ​​വ​​വ​​ച​​ന മ​​നഃ​പാ​​ഠ മ​​ത്സ​​ര​​ങ്ങ​​ൾ എ​ന്നി​വ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്നു.

പു​​തി​​യ​​നി​​യ​​മം മ​​ത്താ​​യി​​യു​​ടെ സു​​വി​​ശേ​​ഷം മു​​ത​​ൽ വെ​​ളി​​പാ​​ട് വ​​രെ​​യും സ​​മ്പൂ​​ർ​​ണ ബൈ​​ബി​​ൾ കൈ​യെ​ഴു​​ത്ത് മ​​ത്സ​​രം ഉ​​ത്പ​​ത്തി മു​​ത​​ൽ വെ​​ളി​​പാ​​ട് വ​​രെ​​യു​​മാ​​ണ് എ​​ഴു​​തേ​​ണ്ട​​ത്. കൈ​യെ​ഴു​​ത്ത് ബൈ​​ബി​​ളു​​ക​​ൾ 2025 ജ​​നു​​വ​​രി 31ന് ​രാ​​വി​​ലെ 10.30ന് ​​ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​പ​​ത കേ​​ന്ദ്ര​​ത്തി​​ൽ ന​​ട​​ക്കു​​ന്ന “സ്ക്രി​​പ്തൂ​​റ’’ ബൈ​​ബി​​ൾ മ​​ഹാ​​സം​​ഗ​​മ​​ത്തി​​ലാ​​ണ് സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​ത്. സം​​ഗ​​മം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

മ​​ത്സ​​ര​വി​​ജ​​യി​​ക​​ൾ​​ക്ക് ഒ​​ന്നാം സ​​മ്മാ​​നം-​വി​​ശു​​ദ്ധ നാ​​ട്ടി​​ലേ​​ക്കു​​ള്ള തീ​​ർ​​ഥാ​​ട​​നം, ര​​ണ്ടാം സ​​മ്മാ​​നം -20,000രൂ​​പ, മൂ​​ന്നാം സ​​മ്മാ​​നം -10,000രൂ​​പ, നാ​​ലാം സ​​മ്മാ​​നം-2,000 രൂ​​പ. പ​​ങ്കെ​​ടു​​ക്കു​​ന്ന എ​​ല്ലാ​​വ​​ർ​​ക്കും സ​​മ്മാ​​ന​​ങ്ങ​​ളും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും ഉ​​ണ്ടാ​​കും.

ബൈ​​ബി​​ൾ കൈ​യെ​ഴു​​ത്ത് മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ 20ന് ​​മു​​മ്പ് നൂ​​റു​രൂ​​പ അ​​ട​​ച്ചു പേ​​ര് ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​ണം. മ​​ല​​യാ​​ള​​ത്തി​​ൽ എ​​ഴു​​തു​​ന്ന​​വ​​ർ പി​​ഒ​​സി ബൈ​​ബി​​ൾ ആ​​ണ് ആ​​ധാ​​ര​​മാ​​ക്കേ​​ണ്ട​​ത്. ഫോ​​ൺ: 99613 69380, 73062 08356.