കേരള മെമ്മറി ചാമ്പ്യന്‍ഷിപ്പിന് ഇന്നു കോട്ടയത്ത് തുടക്കം
Saturday, November 16, 2024 5:49 AM IST
കോ​ട്ട​​യം: ഓ​​ര്‍​മ​​ശ​​ക്തി മാ​​റ്റു​​ര​​യ്ക്കു​​ന്ന കേ​​ര​​ള മെ​​മ്മ​​റി ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ന് ഇ​​ന്നു കോ​​ട്ട​​യ​​ത്തു തു​​ട​​ക്കം. കേ​​ര​​ള മെ​​മ്മ​​റി സ്‌​​പോ​​ര്‍​ട്സ് കൗ​​ണ്‍​സി​​ലി​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ കോ​​ട്ട​​യം മൗ​​ണ്ട് കാ​​ര്‍​മ​​ല്‍ ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ലാ​​ണ് ആ​​ദ്യ​​ത്തെ കേ​​ര​​ള മെ​​മ്മ​​റി ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ന​​ട​​ത്ത​​പ്പെ​​ടു​​ന്ന​​ത്.
വേ​​ള്‍​ഡ് മെ​​മ്മ​​റി സ്‌​​പോ​​ര്‍​ട്സ് കൗ​​ണ്‍​സി​​ലി​​ന്‍റെ​​യും ഇ​​ന്ത്യ​​ന്‍ മെ​​മ്മ​​റി സ്‌​​പോ​​ര്‍​ട്സ് കൗ​​ണ്‍​സി​​ലി​​ന്‍റെ​യും അം​​ഗീ​​കാ​​ര​​ത്തോ​​ടെ​​യാ​​ണ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.

റാ​​ന്‍റം വേ​​ര്‍​ഡ്സ്, സ്പീ​​ഡ് ന​​മ്പേ​​ഴ്‌​​സ്, ഹി​​സ്റ്റോ​​റി​​ക്ക​​ല്‍ ഡേ​​റ്റ്‌​​സ്, സ്പീ​​ഡ് കാ​​ര്‍​ഡ്സ്, ബൈ​​ന​​റി ന​​മ്പേ​​ഴ്‌​​സ് തു​​ട​​ങ്ങി​​യ മ​​ത്സ​​ര ഇ​​ന​​ങ്ങ​​ളാ​​ണ് പ്രാ​​യ​​ഭേ​​ദ​​മ​​ന്യേ എ​​ല്ലാ​​വ​​ര്‍​ക്കും പ​​ങ്കെ​​ടു​​ക്കാ​​വു​​ന്ന രീ​​തി​​യി​​ല്‍ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള അ​​റു​​പ​​തോ​​ളം മ​​ത്സ​​രാ​​ര്‍​ഥി​​ക​​ളാ​​ണ് ഓ​​ര്‍​മ​​ശ​​ക്തി മാ​​റ്റു​​ര​​യ്ക്കു​​ന്ന​​ത്. രാ​​വി​​ലെ എ​​ട്ടി​​ന് ര​​ജി​​സ്‌​​ട്രേ​​ഷ​​നോ​​ടു​​കൂ​​ടി ആ​​രം​​ഭി​​ക്കു​​ന്ന ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ഇ​​ന്ത്യ​​ന്‍ മെ​​മ്മ​​റി സ്‌​​പോ​​ര്‍​ട്‌​​സ് കൗ​​ണ്‍​സി​​ലി​ന്‍റെ പ്ര​​സി​​ഡ​​ന്‍റും 14 ഗി​​ന്ന​​സ് വേ​​ള്‍​ഡ് റി​​ക്കാ​​ര്‍​ഡ് ജേ​​താ​​വു​​മാ​​യ സ്‌​​ക്വ​​ഡ്വ​​ന്‍ ലീ​​ഡ​​ര്‍ ജ​​യ​​സിം​​ഹ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ന്‍റെ ചീ​​ഫ് ആ​​ര്‍​ബി​​റ്റ​​ര്‍ ത​​മി​​ഴ്‌​​നാ​​ട് മെ​​മ്മ​​റീ​​സ് സ്‌​​പോ​​ര്‍​ട്സ് കൗ​​ണ്‍​സി​​ലി​ന്‍റെ പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​ശ്രീ​​റാം സ​​ന്തോ​​ഷാ​​ണ്. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് വി​​ജ​​യി​​ക​​ള്‍​ക്ക് സ​​മ്മാ​​ന​​ങ്ങ​​ള്‍ വി​​ത​​ര​​ണം ചെ​​യ്യും.

സ​​മ്മേ​​ള​​ന​​ത്തി​​നു കേ​​ര​​ള മെ​​മ്മ​​റി സ്‌​​പോ​​ര്‍​ട്‌​​സ് കൗ​​ണ്‍​സി​​ല്‍ പ്ര​​സി​​ഡ​ന്‍റ് സി​​മി പീ​​റ്റ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.മൗ​​ണ്ട് കാ​​ര്‍​മ​​ല്‍ ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍ ഹെ​​ഡ്മി​​സ്ട്ര​​സ് സി​​സ്റ്റ​​ര്‍ ജെ​​നി​​ന്‍, മ​​ദ​​ര്‍ സു​​പ്പീ​​രി​​യ​​ര്‍ സി​​സ്റ്റ​​ര്‍ ശി​​ല്പ എ​​ന്നി​​വ​​ര്‍ സ​​ന്നി​​ഹി​​ത​​രാ​​യി​​രി​​ക്കും.

പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സം​​ഘാ​​ട​​ക സ​​മി​​തി ക​​ണ്‍​വീ​​ന​​ര്‍ ജി​​നോ എം. ​​സ്‌​​ക​​റി​​യ, സി​​മി പീ​​റ്റ​​ര്‍, സു​​രേ​​ഷ് കെ. ​​നാ​​യ​​ര്‍, ഫെ​​ബി ലി​​യോ മാ​​ത്യു, ശോ​​ഭ മ​​രി​​യ ജോ​​ണ്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.