സി​​ബി​​എ​​ല്ലി​​ല്‍ തുഴയെറിയാൻ ച​​ങ്ങ​​നാ​​ശേ​​രി ബോ​​ട്ട് ക്ല​​ബ്
Saturday, November 16, 2024 7:31 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ഇ​​ന്നാ​​രം​​ഭി​​ക്കു​​ന്ന ചാ​​മ്പ്യ​​ന്‍സ് ബോ​​ട്ട് ലീ​​ഗ് (സി​​ബി​​എ​​ല്‍ )മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി ബോ​​ട്ട് ക്ല​​ബ് വ​​ലി​​യ​​ദി​​വാ​​ന്‍ജി​​യി​​ല്‍ തു​​ഴ​​യെ​​റി​​യും. നെ​​ഹ്‌​​റു ട്രോ​​ഫി​​യി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​വ​​യി​​ൽ​​നി​​ന്ന് യോ​​ഗ്യ​​ത നേ​​ടി​​യ മ​​റ്റ് എ​​ട്ടു ചു​​ണ്ട​​ന്‍ വ​​ള്ള​​ങ്ങ​​ളു​​മാ​​യാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി ബോ​​ട്ട് ക്ല​​ബ് ഏ​​റ്റു​​മു​​ട്ടു​​ന്ന​​ത്. താ​​ഴ​​ത്ത​​ങ്ങാ​​ടി​​യി​​ലാ​​ണ് ഇ​​ന്ന​​ത്തെ മ​​ത്സ​​രം.

70 വ​​ര്‍ഷ​​ത്തെ നെ​​ഹ്‌​​റു​​ട്രോ​​ഫി​​യു​​ടെ ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി​​ക്കാ​​ര്‍ സ്വ​​ന്ത​​മാ​​യി ഒ​​രു ബോ​​ട്ട് ക്ല​​ബി​​നെ മ​​ത്സ​​രി​​പ്പി​​ച്ച് ചാ​​ന്പ്യ​​ൻ​​സ് ബോ​​ട്ട് ലീ​​ഗ് (സി​​ബി​​എ​​ല്‍) പ്ര​​വേ​​ശ​​ന നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്. ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ 90.8 റേ​​ഡി​​യോ മീ​​ഡി​​യ വി​​ല്ലേ​​ജാ​​ണ് ഇ​​തി​​ന് നേ​​തൃ​​ത്വം ന​​ല്‍കു​​ന്ന​​ത്.

നെ​​ഹ്‌​​റു​​ട്രോ​​ഫി​​യി​​ല്‍ പ​​ങ്കെ​​ടു​​ത്ത് ല​​ഭി​​ച്ച തു​​ക ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ കാ​​ന്‍സ​​ര്‍ മൂ​​ലം ക​​ഷ്ട​​പ്പെ​​ടു​​ന്ന സാ​​മ്പ​​ത്തി​​ക ബു​​ദ്ധി​​മു​​ട്ടു​​ള്ള​​വ​​രു​​ടെ കീ​​മോ​​തെ​​റാ​​പ്പി​​ക്കു വി​​നി​​യോ​​ഗി​​ക്കാ​​ന്‍ ക​​മ്മി​​റ്റി തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്. നെ​​ഹ്‌​​റു ട്രോ​​ഫി​​യി​​ലെ മി​​ക​​ച്ച പ്ര​​ക​​ട​​നം ലോ​​ക​​മെ​​മ്പാ​​ടു​​മു​​ള്ള ച​​ങ്ങ​​നാ​​ശേ​​രി​​ക്കാ​​ര്‍ക്കു ആ​​വേ​​ശ​​മാ​​യ​​തി​​നാ​​ല്‍ ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ളി​​ലെ മു​​ന്നേ​​റ്റ​​വും ശ്ര​​ദ്ധ​​യോ​​ടെ​​യാ​​ണ് നോ​​ക്കി​​കാ​​ണു​​ന്ന​​ത്.