ക്രൈ​സ്ത​വ ആ​രാ​ധ​നാ​ല​യ​ത്തോ​ടു​ള്ള അ​വ​ഹേ​ള​ന​ത്തി​ൽ പ്ര​തി​ഷേ​ധം
Sunday, November 17, 2024 5:48 AM IST
ഉ​മി​ക്കു​പ്പ: ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തു​നി​ന്നെ​ത്തി​യെ വി​ദ്യാ​ർ​ഥി​ക​ൾ ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ ചെന്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ലും സ​ന്യാ​സി​നി മ​ഠ​ത്തി​ലും ക​ട​ന്നു​ചെ​ന്ന് അ​ധി​ക്ഷേ​പി​ക്കു​ക​യും തി​രു​വ​സ്ത്ര​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഉ​മി​ക്കു​പ്പ ലൂ​ർ​ദ് മാ​താ ഇ​ട​വ​ക പ്ര​തി​ഷേ​ധി​ച്ചു.

സൗ​ഹൃ​ദ​മാ​യ മ​താ​ന്ത​രീ​ക്ഷ​ത്തി​ൽ ജീ​വി​ക്കു​ന്ന ഒ​രു സ​മൂ​ഹ​ത്തി​ൽ അ​സ​മാ​ധാ​ന​വും അ​നൈ​ക്യ​വും സൃ​ഷ്ടി​ക്കു​ന്ന​വ​രെ നി​യ​മ​പ​ര​മാ​യി ശി​ക്ഷി​ക്കു​ക​യും ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ സ​ത്വ​ര​ന​ട​പ​ടി​ക​ളെടു​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാവു​ക​യും വേ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

വി​കാ​രി ഫാ. ​തോ​മ​സ് പാലയ്ക്ക​ൽ, സി​സ്റ്റ​ർ റോ​സി​യ സി​എം​സി, കു​ഞ്ഞു​മോ​ൻ വെ​ട്ടി​ക്ക​ലോ​ലി​ക്ക​ൽ, ടോ​മി പൂ​വാ​ട്ടി​ൽ, ബി​ജി കൊ​ച്ചി​ലാ​ത്ത് എ​ന്നി​വ​ർ പ്രസംഗിച്ചു.