കൂ​ടി​പ്പൂ​ജ​വി​ള​ക്ക് നാ​ളെ
Saturday, November 16, 2024 7:26 AM IST
വൈ​ക്കം: വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ കൂ​ടി​പ്പു​ജ വി​ള​ക്ക് നാ​ളെ. ഉ​ദ​യ​നാ​പു​രം ക്ഷേ​ത്ര​ത്തി​ലെ കാ​ർ​ത്തി​ക ഉ​ൽ​സ​വ​ത്തിന്‍റെ സ​മാ​പ​ന​മാ​യി രാ​ത്രി 10 നാ​ണ് വൈ​ക്കം ക്ഷേ​ത്ര​ത്തി​ലെ കൂ​ടീ​പ്പൂജ.

ആ​റാ​ട്ടി​ന് ശേ​ഷം ഉ​ദ​യ​നാ​പു​ര​ത്ത​പ്പ​ൻ വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലേ ശ്രീ​കോ​വി​ലി​ലേ​ക്ക് എ​ഴു​ന്ന​ള്ളും. ശ്രീ​കോ​വി​ലി​ൽ പി​താ​വാ​യ വൈ​ക്ക​ത്ത​പ്പ​നെ​യും പു​ത്ര​നാ​യ ഉ​ദ​യ​നാ​പു​ര​ത്ത​പ്പ​നെ​യും ഒ​രേ പീ​ഠ​ത്തി​ലി​രു​ത്തി താ​ന്ത്രി​ക വി​ധി​പ്ര​കാ​രം വി​ശി​ഷ്ടാ​മാ​യ പൂ​ജ​ക​ളും നി​വേ​ദ്യ​വും ന​ട​ത്തും.

തു​ട​ർ​ന്ന് മ​ണ്ഡ​പ​ത്തി​ലും എ​ഴു​ന്ന​ള്ളി​ച്ചു പൂ​ജ​ക​ൾ ന​ട​ത്തി​യ​ശേ​ഷം കൂ​ടി​പൂ​ജ വി​ള​ക്കി​നാ​യി ഉ​ദ​യ​നാ​പു​ര​ത്ത​പ്പ​നെ​യും വൈ​ക്ക​ത്ത​പ്പ​നെ​യും പു​റ​ത്തെ​ക്ക് എ​ഴു​ന്ന​ള്ളി​ക്കും.

അഷ്‌്ടമിയിൽ ഇന്ന്

വൈ​ക്കം: വൈ​ക്ക​ത്ത​ഷ്ട​മി അ​ഞ്ചാം ഉ​ൽ​സ​വ ദി​ന​മാ​യ ഇ​ന്ന്രാ​വി​ലെ എ​ട്ടി​ന് ശ്രീ ​ബ​ലി, സം​ഗീ​ത സ​ദ​സ് 10.30മു​ത​ൽ ഭ​ജ​ൻ​സ്. ഒ​ന്നി​ന് ഉ​ത്സ​വ ബ​ലി​ദ​ർ​ശ​നം,1.30 മു​ത​ൽ തി​രു​വാ​തി​ര.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​ഴ്ച ശ്രീ​ബ​ലി ആ​റി​ന് പൂ​ത്താ​ലം വ​ര​വ്,ഭ​ജ​ൻസ്, ​ഏ​ഴു​മു​ത​ൽ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ.10 ന് ​വി​ള​ക്ക്.

വൈ​ക്ക​ത്ത​ഷ്ട​മി പൂ​ത്താ​ല സ​മ​ർ​പ്പ​ണം തു​ട​ങ്ങി

വൈ​ക്കം: വൈ​ക്ക​ത്ത​ഷ്ട​മി ഉ​ത്സ​വ​ത്തി​ന് ചാ​രു​ത​യേ​കി പൂ​ത്താ​ല​ങ്ങ​ൾ തു​ട​ങ്ങി. ഉ​ത്സ​വം മൂ​ന്നാം ദി​നം മു​ത​ൽ ഏ​ഴാം ഉ​ത്സ​വം വ​രെ 15 സ​മു​ദാ​യ സം​ഘ​ട​ന​ക​ളാ​ണ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് പൂ​ത്താ​ല സ​മ​ർ​പ്പ​ണം ന​ട​ത്തു​ന്ന​ത്. ഇ​ന്ന​ലെ ആ​ദ്യ പൂ​ത്താ​ലം എ​സ്എ​ൻ​ഡി​പി വ​നി​താ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

വൈക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ തു​ലാ​ഭാ​ര​വും ന​ട​ത്തി.

വ​ട​ക്കു​പു​റ​ത്ത് പാ​ട്ട്, കോ​ടി അ​ർ​ച്ച​ന

വൈ​ക്കം: വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ 12 വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ന​ട​ത്തു​ന്ന വ​ട​ക്കു​പു​റ​ത്ത് പാ​ട്ട്, കോ​ടി അ​ർ​ച്ച​ന 2025 മാ​ർ​ച്ച് 17 മു​ത​ൽ ഏ​പ്രി​ൽ 13 വ​രെ ന​ട​ത്തും. ഇ​തി​ന്‍റെ ധ​ന​സ​മാ​ഹ​ര​ണം തി​രു​വ​താം​കൂ​ർ ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ സി.​വി. പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​സു​ധീ​ഷ്കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.