ത​ണ​ല്‍മ​രം ബൈ​ക്കി​നു മു​ക​ളി​ലേ​ക്ക് വീ​ണ് ദ​മ്പ​തി​കൾക്ക് പരിക്ക്
Saturday, November 16, 2024 7:26 AM IST
ക​ടു​ത്തു​രു​ത്തി: റോ​ഡ​രി​കി​ല്‍നി​ന്ന ത​ണ​ല്‍മ​രം ദ​മ്പ​തി​കൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​നു മു​ക​ളി​ലേ​ക്ക് വീ​ണ് ഭ​ര്‍ത്താ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഭാ​ര്യ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കോ​ത​ന​ല്ലൂ​ര്‍ മു​ഴു​വ​ള്ളീ​ല്‍ സി​ജോ (40), ഭാ​ര്യ ജി​യ ആ​ന്‍ തോ​മ​സ് (32) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​രു​വ​രേ​യും ഏ​റ്റു​മാ​നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഏ​റ്റു​മാ​നൂ​ര്‍-​എ​റ​ണാ​കു​ളം റോ​ഡി​ല്‍ ക​ള​ത്തൂ​ര്‍ മു​ള്ള​ന്‍കു​ഴി പാ​ല​ത്തി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് അ​പ​ക​ടം. കാ​ണ​ക്കാ​രി​യി​ല്‍നി​ന്നും കോ​ത​ന​ല്ലൂ​രി​ലെ വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും.

ഏ​റ്റു​മാ​നൂ​രി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് സി​ജോ. ജി​യ ആ​ന്‍ തോ​മ​സ് കാ​ണ​ക്കാ​രി​യി​ലെ സ്വ​കാ​ര്യ ലാ​ബി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്. റോ​ഡ് പു​റ​മ്പോ​ക്കി​ല്‍ നി​ന്ന ത​ണ​ല്‍ മ​ര​മാ​ണ് റോ​ഡി​ലേ​ക്ക് ഒ​ടി​ഞ്ഞു വീ​ണ​ത്.

ഈ ​സ​മ​യം ഇ​തു​വ​ഴി ക​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്കി​ന് മു​ക​ളി​ലേ​ക്ക് മ​രം വീ​ഴു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ ബൈ​ക്കും അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍ന്നു. മ​രം വീ​ണ​തി​നെ തു​ട​ര്‍ന്ന് ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ഏ​റേ​സ​മ​യം ത​ട​സ്സ​പെ​ട്ടു. പി​ന്നീ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി മ​രം മു​റി​ച്ചു നീ​ക്കി​യാ​ണ് ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ച​ത്.

കേ​ടാ​യി നി​ല്‍ക്കു​ന്ന മ​രം അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍ത്തു​ന്ന​താ​യി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍ പ​ല​ത​വ​ണ പെ​ടു​ത്തി​യി​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ മ​രം മു​റി​ച്ചു മാ​റ്റു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നും ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ല്ല. ഉ​ണ​ങ്ങി നി​ന്നി​രു​ന്ന മ​രം ഒ​ടി​ഞ്ഞ് കേ​ടു​വ​ന്ന മ​ര​ത്തി​ന്മേ​ല്‍ പ​തി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് വ​ലി​യ മ​ര​ത്തി​ന്‍റെ ശി​ഖ​രം റോ​ഡി​ലേ​ക്ക് വീ​ണ​ത്.

വാ​ഹ​ന​ത്തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള സ​മ​യ​ത്താ​ണ് മ​ര​ത്തി​ന്‍റെ ശി​ഖ​രം റോ​ഡി​ലേ​ക്ക് വീ​ണ​തെ​ങ്കി​ലും ഈ ​സ​മ​യം കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഇ​തി​ലേ എ​ത്താ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. കേ​ടു​വ​ന്ന മ​ര​ത്തി​ന്‍റെ ശേ​ഷി​ക്കു​ന്ന ഭാ​ഗം കൂ​ടി മു​റി​ച്ചു നീ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.