പാ​ലാ ജൂ​ബി​ലി​ത്തി​രു​നാ​ളി​ന് ഡി​സം​ബ​ര്‍ ഒ​ന്നി​ന് കൊ​ടി​യേ​റും
Sunday, November 17, 2024 5:48 AM IST
പാ​ലാ: ടൗ​ണ്‍ കു​രി​ശു​പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ ജൂ​ബി​ലി​ത്തി​രു​നാ​ള്‍ ഡി​സം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ എ​ട്ടു വ​രെ ആ​ഘോ​ഷി​ക്കും. ക​ത്തീ​ഡ്ര​ല്‍, ളാ​ലം സെ​ന്‍റ് മേ​രീ​സ് പ​ഴ​യ​പ​ള്ളി, ളാ​ലം സെ​ന്‍റ് ജോ​ര്‍​ജ് പു​ത്ത​ന്‍​പ​ള്ളി ഇ​ട​വ​ക​ക​ള്‍ സം​യു​ക്ത​മാ​യാ​ണ് ജൂ​ബി​ലി​ത്തി​രു​നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന​ത്.

ഡി​സം​ബ​ര്‍ ഒ​ന്നി​നു വൈ​കു​ന്നേ​രം 4.30 നു ​ളാ​ലം പ​ഴ​യ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന. തു​ട​ര്‍​ന്ന് 5.30നു ​തിരു​നാ​ള്‍ പ​താ​ക​യു​മാ​യി കു​രി​ശു​പ​ള്ളി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം. ആ​റി​നു ക​ത്തീ​ഡ്ര​ല്‍ വികാ​രി ഫാ. ​ജോ​സ് കാ​ക്ക​ല്ലി​ല്‍ കൊ​ടി​യേ​റ്റും. തു​ട​ര്‍​ന്നു ല​ദീ​ഞ്ഞ്. ര​ണ്ടു മു​ത​ല്‍ ആ​റു വ​രെ ദി​വ​സ​വും രാ​വി​ലെ 5.30നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന, ല​ദീ​ഞ്ഞ്. വൈ​കു​ന്നേ​രം 5.30നു ​ജ​പ​മാ​ല, ആ​റി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ്.

ഏ​ഴി​ന് രാ​വി​ലെ 5.30നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന, ല​ദീ​ഞ്ഞ്, 7.30ന് ​അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം പ​ന്ത​ലി​ല്‍ പ്ര​തി​ഷ്ഠി​ക്കും. എ​ട്ടി​ന് പാ​ലാ സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ മ​രി​യ​ന്‍ റാലി. 2.30ന് ​ജൂ​ബി​ലി സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര, മൂന്നി​ന് ടൂ​വീ​ല​ര്‍ ഫാ​ന്‍​സി​ഡ്ര​സ് മ​ത്സ​രം, 3.45നു ​ബൈ​ബി​ള്‍ ടാ​ബ്ലോ മ​ത്സ​രം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, ആ​റി​ന് സാ​ന്തോം കോം​പ്ല​ക്‌​സി​ലേ​ക്കു പ്ര​ദ​ക്ഷി​ണം.

9.15നു ​സ​മാ​പ​ന പ്രാ​ര്‍​ഥ​ന. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ എ​ട്ടി​നു രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ്. 9.15നു ​പ്ര​സു​ദേ​ന്തി സം​ഗ​മം, സ​മ​ര്‍​പ്പ​ണം. പ​ത്തി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം - ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. ര​ണ്ടി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം. വൈ​കു​ന്നേ​രം നാ​ലി​ന് പട്ട​ണ പ്ര​ദ​ക്ഷി​ണം, രാ​ത്രി 8.45നു ​സ​മാ​പ​നാ​ശീ​ര്‍​വാ​ദം. തു​ട​ര്‍​ന്ന് സ​മ്മാ​ന​ദാ​നം.

ഒ​ന്‍​പ​തി​ന് രാ​വി​ലെ 5.30നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന, 11.15നു ​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം ക​പ്പേ​ള​യി​ല്‍ തി​രി​കെ പ്ര​തി​ഷ്ഠി​ക്കു​ന്ന​തോ​ടെ തി​രു​നാ​ള്‍ സ​മാ​പി​ക്കും.

ജൂ​ബി​ലി സാ​ംസ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര

ജൂ​ബ​ലി ആ​ഘോ​ഷ​ക്ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന സാംസ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പ്ര​ധാ​ന വീ​ഥി​യി​ലൂ​ടെ ന​ട​ക്കും. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വ്യ​ത്യ​സ്ത​വും ന​വീ​ന​വു​മാ​യ മുപ്പ​തി​ല്‍​പ്പ​രം ക​ലാ​രൂ​പ​ങ്ങ​ള്‍ അ​ണി​നി​ര​ക്കും.

നാ​ട​ക​മേ​ള ഒ​ന്നുമു​ത​ല്‍

ഡി​സം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ആ​റു​വ​രെ ദി​വ​സ​വും രാ​ത്രി 7.30നു ​ടൗ​ണ്‍ ഹാ​ളി​ലാ​ണ് നാ​ട​ക​മേ​ള. സി​വൈ​എം​എ​ല്‍ ന​ട​ത്തു​ന്ന നാ​ട​ക​മേ​ള​യി​ല്‍ ഒ​ന്നി​ന് ഓ​ച്ചി​റ സ​രി​ഗ​യു​ടെ സ​ത്യ​മം​ഗ​ലം ജം​ഗ്ഷ​ന്‍, ര​ണ്ടി​ന് ചി​റ​യ​ന്‍​കീ​ഴ് അ​നു​ഗ്ര​ഹ​യു​ടെ ചി​ത്തി​ര, മൂ​ന്നി​ന് കാ​യം​കു​ളം ദേ​വ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സി​ന്‍റെ വ​നി​താ മെ​സ്, നാ​ലി​ന് തി​രു​വ​ന​ന്ത​പു​രം അ​സി​ധാ​ര​യു​ടെ പൊ​രു​ള്‍, അ​ഞ്ച​ന് കോ​ഴി​ക്കോ​ട് വടക​ര വ​ര​ദ​യു​ടെ അ​മ്മ​മ​ഴ​ക്കാ​റ്, ആ​റി​ന് ആ​ല​പ്പു​ഴ സൂര്യ​കാ​ന്തി​യു​ടെ ക​ല്യാ​ണം എ​ന്നി​വ അ​ര​ങ്ങേ​റും.

ടൂ​വീ​ല​ര്‍ ഫാ​ന്‍​സി​ഡ്ര​സ് മ​ത്സ​രം

കു​റു​മു​ണ്ട​യി​ല്‍ ജൂ​വ​ല​റി സ്പോ​ണ്‍​സ​ര്‍ ചെ​യ്ത് സി​വൈ​എം​എ​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ടൂ​വീ​ല​ര്‍ ഫാ​ന്‍​സി​ഡ്ര​സ് മ​ത്സ​രം ഡി​സം​ബ​ര്‍ ഏ​ഴി​ന് മൂ​ന്നി​ന് പാ​ലാ ടൗ​ണി​ല്‍ ന​ട​ക്കും. ആ​ക​ര്‍​ഷ​ക​മാ​യ കാ​ഷ് അ​വാ​ര്‍​ഡു​ക​ളും ട്രോ​ഫി​യും ന​ല്‍​കും.

ഒ​ന്നാം സ​മ്മാ​ന​മാ​യി 20,000 രൂ​പ, ര​ണ്ടാം സ​മ്മാ​നം 15,000 രൂ​പ, മൂ​ന്നാം സ​മ്മാ​നം 12,000 രൂ​പ തു​ട​ര്‍​ന്ന് യ​ഥാ​ക്ര​മം 10,000, 8,000, 6,000, 5,000, 4,000, 3,000, 2,000 രൂ​പ എ​ന്നി​ങ്ങ​നെ കാ​ഷ് അ​വാ​ര്‍​ഡു​ക​ളും കു​റു​മു​ണ്ട​യി​ല്‍ ട്രോ​ഫി​യും വി​ത​ര​ണം ചെ​യ്യും.

സെ​ന്‍റ് തോ​മ​സ് സ്‌കൂള്‍ ഗ്രൗ​ണ്ടി​ല്‍​നി​ന്ന് ആ​രം​ഭി​ക്കു​ന്ന മ​ത്സ​രം പാ​ലാ എ​സ്എ​ച്ച്ഒ ജോ​ബി​ന്‍ ആ​ന്‍റ​ണി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. ളാ​ലം പാ​ലം ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ക്കും. മ​ത്സ​ര​ത്തി​ല്‍ പങ്കെ​ടു​ക്കു​ന്ന​വ​ര്‍ ഡി​സം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ സി​വൈ​എം​എ​ല്‍ ഓ​ഫീ​സി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്.

പ​ത്ര​സ​മ്മ​ള​ന​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് പി.​ജെ. ഡി​ക്സ​ണ്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ജു വാ​ത​ല്ലൂ​ര്‍, ക​ണ്‍​വീ​ന​ര്‍ അ​ഡ്വ. സ​ന്തോ​ഷ് കെ. ​മ​ണ​ര്‍​കാ​ട്ട്, ക്ലീ​റ്റ​സ് ഇ​ഞ്ചി​പ്പ​റ​മ്പി​ല്‍, ടെന്‍സ​ന്‍ വ​ലി​യ​കാ​പ്പി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.​ ഫോണ്‍: 9447324240.

ബൈ​ബി​ള്‍ ടാ​ബ്ലോ മ​ത്സ​രം

ജൂ​ബി​ലി ആ​ഘോ​ഷ​ക്ക​മ്മി​റ്റി ന​ട​ത്തു​ന്ന ബൈ​ബി​ള്‍ ടാ​ബ്ലോ മ​ത്സ​രം ഡി​സം​ബ​ര്‍ ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.45നു ​സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നി​ന്നാ​രം​ഭി​ച്ച് ളാ​ലം പാ​ലം ജം​ഗ്ഷ​നി​ല്‍ സ​മാ​പിക്കും. ​വി​ജ​യി​ക​ള്‍​ക്ക യ​ഥാ​ക്ര​മം 50,001, 40,001, 30,001 രൂ​പ​യും ട്രോ​ഫി​യും ന​ല്‍​കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ടീ​മു​ക​ള്‍​ക്ക് 15,000 രൂ​പ വീ​തം പ്രോത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കും.

വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ്

പാ​ലാ സ്പോ​ര്‍​ട്സ് ക്ല​ബ്ബി​ന്‍റെ 30-ാമ​ത് ജൂ​ബി​ലി വോളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ഡി​സം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ആ​റു​വ​രെ ന​ഗ​ര​സ​ഭ ഫ്‌​ള​ഡ്‌​ലി​റ്റ് കോ​ര്‍​ട്ടി​ല്‍ ന​ട​ത്തും. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ടീ​മു​ക​ളും മ​റ്റു സം​സ്ഥാ​ന ടീ​മു​ക​ളും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. വി​ജ​യി​ക​ള്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡു​ക​ളും എ​വ​ര്‍​റോ​ളിം​ഗ് ട്രോ​ഫി​യും ന​ല്‍​കും.

ഫു​ഡ് ഫെ​സ്റ്റ്

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് യൂ​ണി​റ്റ് ഡി​സം​ബ​ര്‍ നാ​ലു​മു​ത​ല്‍ എ​ട്ടു​വ​രെ പു​ഴ​ക്ക​ര മൈ​താ​ന​ത്ത് ഫു​ഡ് ഫെ​സ്റ്റ് ന​ട​ത്തും. സ്വ​ദേ​ശ-​വി​ദേ​ശ വി​ഭ​വ​ങ്ങ​ളു​ടെ വി​പു​ല​മാ​യ ക​ല​വ​റ ഒ​രു​ങ്ങും. 50 ലേ​റെ സ്റ്റാ​ളു​ക​ളി​ലാ​യി ന​ട​ത്തു​ന്ന ഫെ​സ്റ്റി​ല്‍ വാ​ഹ​ന പ്ര​ദ​ര്‍​ശ​ന പ​വി​ലി​യ​നു​മു​ണ്ട്.