ഓ​ർ​മ​ച്ചെ​പ്പ്: പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം
Sunday, November 17, 2024 5:33 AM IST
മു​ണ്ട​ക്ക​യം: സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തി. ഓ​ർ​മ​ച്ചെ​പ്പെ​ന്ന പേ​രി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ സുമിത്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ടോം ജോസ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വാ​ർ​ഡ് മെം​ബ​ർ ജി​നീ​ഷ് മു​ഹ​മ്മ​ദ്, കു​ഞ്ഞു​മോ​ൾ ജോ​സ​ഫ് എന്നി​വ​ർ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു. മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 15 അം​ഗ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ജോ​ണി ക​ല്ല​ക്കു​ളം, റെ​ജി ചാക്കോ, ജോ​സ​ഫ് ചാ​ക്കോ, ബെ​ന്നി നെ​യ്യൂ​ർ, ജോ​ജി ക​ല്ല​ക്കു​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.