ക​ല്ല​പ്പ​ള്ളി​യി​ൽ കൃ​ഷി​യി​ട​ങ്ങ​ൾ ഇ​ടി​ച്ചു​നി​ര​ത്തി കാ​ട്ടാ​ന​ക്കൂ​ട്ടം
Sunday, November 17, 2024 7:25 AM IST
പാ​ണ​ത്തൂ​ർ: ചെ​റി​യൊ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷം ക​ല്ല​പ്പ​ള്ളി​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ വി​ള​യാ​ട്ടം. അ​ടു​ത്ത​കാ​ല​ത്തൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത കൃ​ഷി​നാ​ശ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഉ​ണ്ടാ​യ​ത്.

ക​ല്ല​പ്പ​ള്ളി രം​ഗ​ത്തു​മ​ല​യി​ലെ മൂ​ല​വ​ള​പ്പി​ൽ ബി​ജു മാ​ത്യു, പാ​ല​മൂ​ട്ടി​ൽ സോ​നു പി. ​ജോ​സ​ഫ്, ക​ണ്ടം​കി​രി​യി​ൽ മ​ഞ്ജു ജോ​സ​ഫ്, ഷോ​ബി ന​രി​മ​റ്റ​ത്തി​ൽ, എം.​എം. ഭ​ട്ട് എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക​നാ​ശം വ​രു​ത്തി​യ​ത്.

ബി​ജു മാ​ത്യു​വി​ന്‍റെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​വ​ർ​ഷം പ്രാ​യ​മാ​യ 20 തേ​ക്ക് മ​ര​ങ്ങ​ളും 30 പ്ലാ​വി​ൻ​തൈ​ക​ളും അ​ഞ്ച് ക​ശു​മാ​വു​ക​ളും ര​ണ്ടു​വ​ർ​ഷം വ​ള​ർ​ച്ച​യെ​ത്തി​യ 60 കു​രു​മു​ള​ക് വ​ള്ളി​ക​ളും ന​ശി​പ്പി​ക്ക​പ്പെ​ട്ടു. സോ​നു ജോ​സ​ഫി​ന്‍റെ നാ​ലു​വ​ർ​ഷം പ്രാ​യ​മാ​യ 12 തെ​ങ്ങി​ൻ തൈ​ക​ളും മ​ഞ്ജു ജോ​സ​ഫി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ 10 തെ​ങ്ങു​ക​ളും ഷോ​ബി​യു​ടെ 12 റ​ബ​ർ മ​ര​ങ്ങ​ളും എം.​എം. ഭ​ട്ടി​ന്‍റെ ഒ​രു തെ​ങ്ങും പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ചു.

ക​ർ​ണാ​ട​ക വ​ന​ത്തി​ൽ നി​ന്നാ​ണ് കാ​ട്ടാ​ന​ക​ൾ ഇ​വി​ടെ​യെ​ത്തു​ന്ന​ത്. വ​നാ​തി​ർ​ത്തി​യി​ൽ പാ​ടി​ക്കൊ​ച്ചി മു​ത​ൽ രം​ഗ​ത്തു​മ​ല വ​രെ​യു​ള്ള അ​ഞ്ചു കി​ലോ​മീ​റ്റ​ർ ദൂ​രം നേ​ര​ത്തേ സൗ​രോ​ർ​ജ വേ​ലി സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തി​ന്‍റെ ക​മ്പി മാ​ത്ര​മാ​ണ് നി​ല​വി​ൽ ഇ​വി​ടെ ബാ​ക്കി​യു​ള്ള​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. സൗ​രോ​ർ​ജ പാ​ന​ലു​ക​ളും ബാ​റ്റ​റി​ക​ളും പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്.
ദൊ​ഡ്ഡ​മ​ന ഭാ​ഗ​ത്ത് ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​രം മാ​ത്ര​മാ​ണ് വേ​ലി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​ട്ടു​ള്ള​ത്. ആ​ന​മ​ഞ്ഞ​ൾ, ക​ല്ല​പ്പ​ള്ളി, രം​ഗ​ത്ത​ല, പാ​ടി​ക്കൊ​ച്ചി എ​ന്നി​വ സ​മീ​പ​കാ​ല​ത്താ​യി സ്ഥി​ര​മാ​യി കാ​ട്ടാ​ന​യി​റ​ങ്ങു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ്. ക​ല്ല​പ്പ​ള്ളി ഗ​വ. എ​ൽ​പി സ്കൂ​ളും അ​ങ്ക​ണ​വാ​ടി​യും കാ​ട്ടാ​ന ഭീ​ഷ​ണി​യി​ലാ​ണ്. താ​ര​ത​മ്യേ​ന ചെ​റി​യ റോ​ഡാ​യ​തി​നാ​ൽ ആ​ന​ക​ൾ തൊ​ട്ട​ടു​ത്ത് എ​ത്തി​യാ​ൽ മാ​ത്ര​മേ കാ​ണാ​ൻ സാ​ധി​ക്കൂ.

കാ​ട്ടാ​ന​ക​ളെ അ​ക​റ്റാ​നും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​നും ഇ​വി​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി 10 ഇ​ട​ങ്ങ​ളി​ൽ സൗ​രോ​ർ​ജ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് വ​നം​വ​കു​പ്പി​നോ​ടാ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​രു​ൺ രം​ഗ​ത്തു​മ​ല പ​റ​ഞ്ഞു. എ​ന്നാ​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് സ്ഥാ​പി​ച്ച​ത്.

പാ​ണ​ത്തൂ​രി​ൽ നി​ന്ന് സു​ള്ള്യ​യി​ലേ​ക്കു​ള്ള അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ പ​ല​പ്പോ​ഴും ആ​ന​ക​ളെ കാ​ണാ​റു​ണ്ട്. ആ​ന​യി​റ​ങ്ങി​യ കാ​ര്യം വാ​ഹ​ന​യാ​ത്ര​ക്കാ​രെ അ​റി​യി​ക്കാ​ൻ പ​ല​പ്പോ​ഴും റോ​ഡി​ൽ നാ​ട്ടു​കാ​ർ കാ​വ​ൽ നി​ൽ​ക്കു​ക​യാ​ണ് പ​തി​വ്. വ​ള​വു​ക​ളേ​റെ​യു​ള്ള വീ​തി​കു​റ​ഞ്ഞ റോ​ഡി​ൽ ആ​ന ഇ​റ​ങ്ങി​യാ​ൽ വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് പെ​ട്ടെ​ന്നു കാ​ണാ​നാ​കി​ല്ല. ഗ​ഡി​ഗു​ഡ്ഡ മു​ത​ൽ ദൊ​ഡ്ഡ​മ​ന വ​രെ ഏ​ക​ദേ​ശം ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​രം പ്ലാ​ന്‍റേ​ഷ​ൻ ഏ​രി​യ​യാ​ണ്. ഇ​വി​ടെ തെ​രു​വു​വി​ള​ക്കു​ക​ളി​ല്ല. ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള ശ​ബ​രി​മ​ല യാ​ത്ര​ക്കാ​രു​ൾ​പ്പെ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഈ ​റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു​ണ്ട്.