ന​ദി​ക​ളു​ടെ ശു​ചീ​ക​ര​ണ​ത്തി​ന് ഫ​ണ്ടാ​യി; മ​ണ​ൽ​ക്കൂ​ന നീ​ക്കും
Saturday, November 16, 2024 5:49 AM IST
എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ദി​ക​ളി​ൽ ശു​ചീ​ക​ര​ണ​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വൃ​ത്തി​ക​ളും തു​ട​ങ്ങു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​രു​മേ​ലി​യി​ൽ മ​ണി​മ​ല​യാ​റ്റി​ലെ ഓ​രു​ങ്ക​ൽ​ക​ട​വി​ൽ ചെ​ക്ക് ഡാം ​നി​ർ​മാ​ണം തു​ട​ങ്ങി. ഒ​പ്പം ന​ദി​യി​ലടി​ഞ്ഞ മ​ണ​ൽ​ക്കൂ​ന​യും ചെ​ളി​യും നീ​ക്കി.

ന​ദി​ക​ളി​ൽ ബ​ണ്ട് നി​ർ​മാ​ണം, ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യ​ൽ, സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണം, ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ക്ക​ൽ, മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ൽ എ​ന്നി​വ​യ്ക്ക് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ൽനി​ന്ന് 40 ല​ക്ഷം രൂ​പ ഫ​ണ്ട് ചെ​ല​വി​ടു​ന്ന പ​ദ്ധ​തി​ക​ൾ​ക്കാ​ണ് അ​നു​മ​തി​യാ​യി​ട്ടു​ള്ള​ത്. ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​യി സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​റി​യി​ച്ചു.

എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ മ​ണി​മ​ല​യാ​ർ, അ​ഴു​ത​യാ​ർ, പ​മ്പാ​ന​ദി, വ​ലി​യ തോ​ട് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. എ​രു​മേ​ലി വ​ലി​യ​മ്പ​ലം കോ​മ്പൗ​ണ്ടി​ൽ വ​ലി​യ തോ​ട്ടി​ലെ​യും ചെ​ക്ക് ഡാ​മി​ലെ​യും ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് 2.70 ല​ക്ഷം രൂ​പ​യും അ​ഴു​ത​ക്ക​ട​വി​ൽ തീ​ർ​ഥാ​ട​ക​രു​ടെ സ്നാ​ന​ത്തി​നും മ​റ്റും ജ​ല​സം​ഭ​ര​ണ​ത്തി​നാ​യി താ​ത്കാ​ലി​ക ബ​ണ്ട് നി​ർ​മാ​ണ​ത്തി​ന് 4.10 ല​ക്ഷം,

എ​രു​മേ​ലി തോ​ട്ടി​ൽ താ​ത്കാ​ലി​ക ബ​ണ്ട് നി​ർ​മാ​ണ​ത്തി​ന് 3.80 ല​ക്ഷം, ക​ണ​മ​ല ഭാ​ഗ​ത്ത് പ​മ്പാ​ന​ദി​യി​ൽ താ​ത്കാ​ലി​ക ബ​ണ്ട് നി​ർ​മാ​ണ​ത്തി​ന് 8.70.ല​ക്ഷം, കൊ​ര​ട്ടി പാ​ല​ത്തി​നു സ​മീ​പം താ​ത്കാ​ലി​ക ബ​ണ്ട് നി​ർ​മാ​ണ​ത്തി​ന് 5.30 ല​ക്ഷം, ഓ​രു​ങ്ക​ൽ ക​ട​വി​ൽ താ​ത്കാ​ലി​ക ബ​ണ്ട് നി​ർ​മാ​ണ​ത്തി​ന് 6.50 ല​ക്ഷം,

എ​രു​മേ​ലി വ​ലി​യ തോ​ട്ടി​ൽ ദേ​വ​സ്വം പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് ഭാ​ഗ​ത്ത് വ​ലി​യ തോ​ടി​ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണ​ത്തി​ന് ഒ​ന്പ​ത് ല​ക്ഷം ഉ​ൾ​പ്പെ​ടെ ആ​കെ 40 ല​ക്ഷം രൂ​പ​യു​ടെ പ്ര​വ​ർ​ത്തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യി.