ആന്‍റിബയോട്ടിക്കുകളെക്കുറിച്ച് ബോധവത്കരണം : കു​ടും​ബ​ശ്രീ​യു​മാ​യി കൈ​കോ​ര്‍ത്ത് ആരോഗ്യവകുപ്പ്
Sunday, November 17, 2024 5:33 AM IST
കോ​​ട്ട​​യം: ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക്കു​​ക​​ളു​​ടെ അ​​മി​​ത​​മാ​​യ ഉ​​പ​​യോ​​ഗം ഉ​​യ​​ര്‍​ത്തു​​ന്ന ഭീ​​ഷ​​ണി​​ക​​ളെ​​ക്കു​​റി​​ച്ച് ബോ​​ധ​​വ​​ത്ക​​ര​​ണം ന​​ട​​ത്താ​​ന്‍ ആ​​രോ​​ഗ്യ​​വ​​കു​​പ്പ് കു​​ടും​​ബ​​ശ്രീ​​യു​​മാ​​യി കൈ​​കോ​​ര്‍​ക്കു​​ന്നു. ആ​​ന്‍റി​ബ​​യോ​​ട്ടി​​ക്കു​​ക​​ളു​​ടെ ദു​​രു​​പ​​യോ​​ഗ​​ത്തി​​നെ​​തി​​രേ ആ​​രോ​​ഗ്യ പ്ര​​വ​​ര്‍​ത്ത​​ക​​രെ​​യും ജ​​ന​​ങ്ങ​​ളെ​യും സ​​ജ്ജ​​മാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി 18 മു​​ത​​ല്‍ 24 വ​​രെ ബോ​​ധ​​വ​​ത്ക​​ര​​ണ പ​​രി​​പാ​​ടി​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കും. 18നു കോട്ടയം ​​ജി​​ല്ല​​യി​​ലെ കു​​ടും​​ബ​​ശ്രീ സി​​ഡി​​എ​​സ് അ​​ധ്യ​​ക്ഷ​​ന്മാ​​ര്‍​ക്കാ​​യി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ജി​​ല്ലാ​​ത​​ല സെ​​മി​​നാ​​ര്‍ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

19ന് ​​ആ​​രോ​​ഗ്യ​​വ​​കു​​പ്പും കു​​ടും​​ബ​​ശ്രീ​​യും ചേ​​ര്‍​ന്ന് എ​​ല്ലാ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലും കു​​ടും​​ബ​​ശ്രീ എ​​ഡി​​എ​​സ് അ​​ധ്യ​​ക്ഷ​​മാ​​ര്‍​ക്കും അ​​യ​​ല്‍​ക്കൂ​​ട്ട​​ങ്ങ​​ളി​​ലെ സാ​​മൂ​​ഹ്യ വി​​ക​​സ​​ന​​സ​​മി​​തി ക​​ണ്‍​വീ​​ന​​ര്‍​മാ​​ര്‍​ക്കു​​മാ​​യി ബോ​​ധ​​വ​​ത്ക​​ര​​ണ ക്ലാ​​സ് സം​​ഘ​​ടി​​പ്പി​​ക്കും. ഇ​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ അ​​യ​​ല്‍​ക്കൂ​​ട്ട​​ങ്ങ​​ളി​​ല്‍ ച​​ര്‍​ച്ച് ചെ​​യ്ത് പൊ​​തു​​ജ​​ന​​ങ്ങ​​ളി​​ലേ​​ക്ക് ബോ​​ധ​​വ​​ത്ക​​ര​​ണം എ​​ത്തി​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം. 21ന് ​​എ​​ല്ലാ സ​​ര്‍​ക്കാ​​ര്‍ ഡോ​​ക്ട​​ര്‍​മാ​​ര്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ആ​​രോ​​ഗ്യ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്കും ബോ​​ധ​​വ​​ത്ക​​ര​​ണം ന​​ട​​ത്തും.

25 മു​​ത​​ല്‍ 30 വ​​രെ സ്‌​​കൂ​​ള്‍ അ​​ധ്യാ​​പ​​ക​​ര്‍​ക്കും ര​​ക്ഷാ​​ക​​ര്‍​ത്താ​​ക്ക​​ള്‍​ക്കാ​​യി സ്‌​​കൂ​​ള്‍​ത​​ല​​ത്തി​​ല്‍ ബോ​​ധ​​വ​​ത്ക​​ര​​ണം ന​​ട​​ത്തും. ആ​​ശാ പ്ര​​വ​​ര്‍​ത്ത​​ക​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഭ​​വ​​നസ​​ന്ദ​​ര്‍​ശ​​ന​​ത്തി​​ലൂ​​ടെ​​യും ഇ​​ത് സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ള്‍ ജ​​ന​​ങ്ങ​​ളി​​ലെ​​ത്തി​​ക്കും.

ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക്കു​​ക​​ളു​​ടെ ദു​​രു​​പ​​യോ​​ഗം ഒ​​ഴി​​വാ​​ക്കാ​​ന്‍ ഒ​​രേ സ​​മ​​യം പൊ​​തു​​ജ​​ന​​ങ്ങ​​ള്‍, ആ​​രോ​​ഗ്യ പ്ര​​വ​ർ​ത്ത​​ക​​ര്‍, മ​​രു​​ന്നു വി​​ല്പ​​ന​​ശാ​​ല​​ക​​ള്‍ എ​​ന്നി​​വ​​ര്‍ ഒ​​ത്തൊ​​രു​​മി​​ച്ച് പ്ര​​വ​​ർ​ത്തി​​ക്കേ​​ണ്ട​​താ​​ണെ​​ന്ന ബോ​​ധ്യ​​പ്പെ​​ടു​​ത്ത​​ലാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. മെ​​ഡി​​ക്ക​​ല്‍ സ്റ്റോ​​ര്‍ ഉ​​ട​​മ​​ക​​ളു​​ടെ അ​​സോ​​സി​​യേ​​ഷ​​ന്‍ ഡോ​​ക്ട​​റു​​ടെ കു​​റി​​പ്പ​​ടി​​യി​​ല്ലാ​​തെ ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക്കു​​ക​​ള്‍ വി​​ല്‍​ക്കി​​ല്ലെ​​ന്ന് തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്. ഇ​​തി​​നാ​​വ​​ശ്യ​​മാ​​യ പ​​രി​​ശോ​​ധ​​ന ഡ്ര​​ഗ് ക​​ണ്‍​ട്രോ​​ള്‍ വ​​കു​​പ്പ് ന​​ട​​ത്തു​​ന്നു​​ണ്ട്.

കു​​റി​​പ്പ​​ടി​​യി​​ല്ലാ​​ത്ത ആ​ന്‍റി​ബ​​യോ​​ട്ടി​​ക് മൃ​​ഗ​​ങ്ങ​​ള്‍​ക്കും ദോ​​ഷം ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​ര്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍ മൃ​​ഗ ഡോ​​ക്ട​​ര്‍​മാ​​രു​​ടെ കു​​റി​​പ്പ​​ടി​​യി​​ല്ലാ​​തെ പ​​ശു​​ക്ക​​ള്‍​ക്ക് മ​​രു​​ന്നു​​ന​​ല്‍​കു​​ന്ന​​തും മ​​രു​​ന്ന് ന​​ല്‍​കി​​ക്ക​​ഴി​​ഞ്ഞാ​​ല്‍ പാ​​ലി​​ല്‍ ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക്കി​​ന്‍റെ അം​​ശം കാ​​ണാ​​നി​​ട​​യു​​ള്ള കാ​​ല​​യ​​ള​​വി​​നു​​ള്ളി​​ല്‍ ക​​റ​​ക്കു​​ന്ന പാ​​ല്‍ വി​​ല്‍​ക്കു​​ന്ന​​തും ഒ​​ഴി​​വാ​​ക്ക​​ണം.

കോ​​ഴി, താ​​റാ​​വ് എ​​ന്നി​​വ​​യ്ക്ക് രോ​​ഗം വ​​രാ​​തി​​രി​​ക്കാ​​ന്‍ ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക്കു​​ക​​ള്‍ ന​​ല്‍​കു​​ന്ന​​തും ഇ​​റ​​ച്ചി​​യി​​ലൂ​​ടെ ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക്കു​​ക​​ള്‍ മ​​നു​​ഷ്യ ശ​​രീ​​ര​​ത്തി​​ലെ​​ത്തി​​നി​​ട​​യാ​​ക്കും. അ​​ണു​​ബാ​​ധ ഒ​​ഴി​​വാ​​ക്കാ​​ന്‍ മു​​ന്‍​ക​​രു​​ത​​ലാ​​യി മൃ​​ഗ​​ങ്ങ​​ള്‍​ക്കു മ​​ത്സ്യ​​കൃ​​ഷി​​യി​​ലും ആ​​ന്‍റി​ബ​​യോ​​ട്ടി​​ക്കു​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് അ​​പ​​ക​​ട​​ക​​ര​​മാ​​ണ്.

അ​​ണു​​ബാ​​ധ​​യു​​ണ്ടാ​​യാ​​ല്‍ ഡോ​​ക്ട​​റു​​ടെ നി​​ര്‍​ദ്ദേ​​ശ​​പ്ര​​കാ​​രം മാ​​ത്ര​​മാ​​ണ് ആ​​ന്‍റി​ബ​​യോ​​ട്ടി​​ക്കു​​ക​​ള്‍ മൃ​​ഗ​​ങ്ങ​​ള്‍​ക്കും ന​​ല്‍​കാ​​വൂ. ആ​​ന്‍റി​ബ​​യോ​​ട്ടി​​ക്കു​​ക​​ള്‍ സ്ഥി​​ര​​മാ​​യി മ​​നു​​ഷ്യ​​ശ​​രീ​​ര​​ത്തി​​ലെ​​ത്തി​​ക്ക​​ഴി​​ഞ്ഞാ​​ല്‍ അ​​വ മ​​രു​​ന്നു​​ക​​ള്‍​ക്കെ​​തി​രേ പ്ര​​തി​​രോ​​ധം നേ​​ടി​​യി​​ട്ടു​​ള്ള രോ​​ഗാ​​ണു​​ക്ക​​ളെ സൃ​​ഷ്ടി​​ക്കു​​ക​​യും പി​​ന്നീ​​ട് സാ​​ധാ​​ര​​ണ അ​​ണു​​ബാ​​ധ​​വ​​ന്നാ​​ല്‍ പോ​​ലും മ​​രു​​ന്നു​​ക​​ള്‍ ഫ​​ല​​പ്ര​​മ​​ല്ലാ​​താ​​യി​​ത്തീ​​രു​​ക​യും ചെ​​യ്യും.