ചങ്ങനാശേരി: സാമൂഹിക അനീതിയും അസമത്വവും എവിടെ കണ്ടായാലും സഭക്ക് അതില്‍ ഇടപെടാന്‍ ധാര്‍മിക ഉത്തവാദിത്വമുണ്ടെന്ന് ചങ്ങനാശേരി അതിരൂപതാ മുഖ്യവികാരി ജനറാള്‍ മോണ്‍. ഫാ. ആന്റണി എത്തക്കാട്ട്.
ചങ്ങനാശേരി അതിരൂപതാ മാര്‍ത്തോമ വിദ്യാനികേതന്‍, ഈസ്റ്റേണ്‍ കാത്തലിക് അസോസിയേഷന്, സാംസ്കാരിക വേദി എന്നിവ സംയുക്തമായി സന്ദേശനിലയം ഹാളില്‍ സംഘടിപ്പിച്ച വഖഫ് സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു സമുദായത്തിനും സഭ എതിരല്ലെന്നും ചില സംവിധാനങ്ങളെയാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മര്‍ത്തോമ വിദ്യാനികേതന്‍ ഡയറക്ടര്‍ റവ.ഡോ. തോമസ് കറുകകളം അധ്യക്ഷത വഹിച്ചു. ഫാ. ജയിംസ് കൊക്കാവയലില്‍, പ്രഫ. സെബാസ്റ്റ്യന്‍ വര്‍ഗീസ്, പ്രഫ. ജോസഫ് റ്റിറ്റോ, തോമസുകുട്ടി മണക്കുന്നേല്‍, അഡ്വ. ജോതി മാത്യു, സേവ്യര്‍ കാവാലം, സിബി വാണിയപ്പുരയ്ക്കല്‍, ജോഷി കൊല്ലാപുരം എന്നിവര്‍ പ്രസംഗിച്ചു.
അഡ്വ. ജെസ്റ്റില്‍ പള്ളിവാതുക്കല്‍, അഡ്വ. ഡെന്നീസ് ജോസഫ് എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തി. ടോമിച്ചന് അയ്യരുകുളങ്ങര, ബേബിച്ചന് പുത്തന്‍പറമ്പില്‍, കെ.പി. മാത്യൂ, ഔസേപ്പച്ചന് ചെറുകാട്, പോത്തച്ചന് വടക്കേല്‍, സിസ്റ്റര്‍ സൂസി മരിയ സിഎംസി, തോമസ് കുട്ടംപേരൂര്‍, ടോം കായിത്തറ, സെബാസ്റ്റ്യന്‍ മേടയില്‍ എന്നിവര്‍ നേതൃത്വം നല്കി.