കൈ​​കാ​​ലു​​ക​​ൾ ബ​​ന്ധി​​ച്ച് 11കാ​​ര​​ൻ വേ​​മ്പ​​നാ​​ട്ടു​​കാ​​യ​​ൽ നീ​​ന്തി കീ​​ഴ​​ട​​ക്കി
Sunday, November 17, 2024 7:22 AM IST
വൈ​​ക്കം: കൈ​​കാ​​ലു​​ക​​ൾ ബ​​ന്ധി​​ച്ച് ആ​​റാം ക്ലാ​​സു​​കാ​​ര​​ൻ വേ​​മ്പ​​നാ​​ട്ടു​​കാ​​യ​​ലി​​നു കു​​റു​​കെ ഏ​​ഴു കി​​ലോ​​മീ​​റ്റ​​ർ നീ​​ന്തി​​ക്ക​​ട​​ന്ന് വേ​​ൾ​​ഡ് വൈ​​ഡ് ബു​​ക്ക് ഓ​​ഫ് റി​​ക്കാ​​ർ​​ഡി​​ൽ ഇ​​ടം​​നേ​​ടി. കോ​​ത​​മം​​ഗ​​ലം ക​​ട​​വൂ​​ർ മ​​ണി​​പ്പാ​​റ തൊ​​ണ്ടാ​​റ്റി​​ൽ ജോ​​ബി ഏ​​ബ്ര​​ഹാം-​​മെ​​റി​​ൻ ജോ​​ബി ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​നും കോ​​ത​​മം​​ഗ​​ലം വി​​മ​​ല​​ഗി​​രി പ​​ബ്ലി​​ക് സ്കൂ​​ൾ ആ​​റാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യു​​മാ​​യ 11കാ​​ര​​ൻ എ​​ബെ​​ൻ ജോ​​ബി​​യാ​​ണ് കാ​​യ​​ൽ നീ​​ന്തി കീ​​ഴ​​ട​​ക്കി​​യ​​ത്.

ചേ​​ർ​​ത്ത​​ല അ​​മ്പ​​ല​​ക്ക​​ട​​വി​​ൽ​​നി​​ന്നും വൈ​​ക്കം കാ​​യ​​ലോ​​ര ബീ​​ച്ച് വ​​രെ​​യു​​ള്ള ഏ​​ഴു കി​​ലോ​​മീ​​റ്റ​​ർ ദൂ​​രം ഒ​​രു മ​​ണി​​ക്കൂ​​ർ 23 മി​​നി​​ട്ട് കൊ​​ണ്ടാ​​ണ് എ​​ബെ​​ൻ നീ​​ന്തി​​ക്ക​​ട​​ന്ന​​ത്. കൈ​​കാ​​ലു​​ക​​ൾ ബ​​ന്ധി​​ച്ച് ഏ​​ഴു കി​​ലോ​​മീ​​റ്റ​​ർ നീ​​ന്തി​​ക്കി​​ട​​ക്കു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ആ​​ൺ​​കു​​ട്ടി​​യാ​​ണ് എ​​ബെ​​ൻ. കോ​​ത​​മം​​ഗ​​ലം ഡോ​​ൾ​​ഫി​​ൻ അ​​ക്വാ​​ട്ടി​​ക് ക്ല​​ബി​​ലെ പ​​രി​​ശീ​​ല​​ക​​ൻ ബി​​ജു ത​​ങ്ക​​പ്പ​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ൽ മൂ​​വാ​​റ്റു​​പു​​ഴ ആ​​റി​​ലെ കു​​ത്തൊ​​ഴു​​ക്കു​​ള്ള ഭാ​​ഗ​​ത്താ​​ണ് പ​​രി​​ശീ​​ല​​നം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

ന​​ഗ​​ര​​സ​​ഭാ വൈ​​സ് ചെ​​യ​​ർ​​മാ​​ൻ പി.​​ടി. സു​​ഭാ​​ഷി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന അ​​നു​​മോ​​ദ​​ന സ​​മ്മേ​​ള​​നം അ​​ഡ്വ. മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വൈ​​ക്കം ഡി​​വൈ​​എ​​സ്പി സി​​ബി​​ച്ച​​ൻ ജോ​​സ​​ഫ്, എ​​റ​​ണാ​​കു​​ളം എ​​ക്സൈ​​സ് ഡെ​​പ്യൂ​​ട്ടി ക​​മ്മീ​​ഷ​​ണ​​ർ ടി.​​എ​​ൻ. മ​​ജു, വൈ​​ക്കം ഫ​​യ​​ർ ആ​​ൻ​​ഡ് റെ​​സ്ക്യൂ എ​​സ്ടി​​ഒ ടി. ​​പ്ര​​ദീ​​പ്കു​​മാ​​ർ, ന​​ട​​ൻ ചെ​​മ്പി​​ൽ അ​​ശോ​​ക​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.