സി​പി​ഐ-എം​എ​ൽ റെ​ഡ്സ്റ്റാ​ർ ഹാ​രി​സ​ണ്‍​സ് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Sunday, November 17, 2024 7:16 AM IST
ക​ൽ​പ്പ​റ്റ: സി​പി​ഐ(​എം​എ​ൽ)​റെ​ഡ്സ്റ്റാ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹാ​രി​സ​ണ്‍​സ് മ​ല​യാ​ളം ക​ന്പ​നി​യു​ടെ അ​ര​പ്പ​റ്റ ഡി​വി​ഷ​ൻ ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

ഭൂ​മി സ​ർ​ക്കാ​ർ ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ഏ​റ്റെ​ടു​ക്കു​ന്ന​തി​നേ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു ഹാ​രി​സ​ണ്‍​സ് ക​ന്പ​നി മാ​നേ​ജ്മെ​ന്‍റ് ത​ട​സം നി​ൽ​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം. ടി​യു​സി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​സി. സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹാ​രി​സ​ണ്‍​സ് ക​ന്പ​നി ഉ​ൾ​പ്പെ​ടെ വ​ൻ​കി​ട തോ​ട്ടം ഉ​ട​മ​ക​ളു​ടെ അ​ന​ധി​കൃ​ത കൈ​വ​ശ​ത്തി​ലു​ള്ള മു​ഴു​വ​ൻ ഭൂ​മി​യും സ​ർ​ക്കാ​ർ പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത​ത് അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് സു​ബ്ര​ഹ്മ​ണ്യ​ൻ പ​റ​ഞ്ഞു. സി​പി​ഐ(​എം​എ​ൽ) ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പി.​എ​ൻ. പ്രൊ​വി​ന്‍റ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി.​എ. ബാ​ല​കൃ​ഷ്ണ​ൻ, എ​ഐ​ആ​ർ​ഡ​ബ്ല്യു​ഒ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​എം. സ്മി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി​യു​സി​ഐ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ സി​ന്ധു കെ. ​ശി​വ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. എ.​ജെ. ഷീ​ബ, കെ. ​ബാ​ബു​രാ​ജ്, എ.​എം. അ​ഖി​ൽ​കു​മാ​ർ, എ​ൻ.​ഡി. വേ​ണു, പി.​എം. ജോ​ർ​ജ്, ബി​ജി ലാ​ലി​ച്ച​ൻ, പി.​ടി. പ്രേ​മാ​നാ​ന്ദ്, എം.​കെ. ഷി​ബു, സി.​ജെ. ജോ​ണ്‍​സ​ണ്‍, കെ. ​പ്രേം​നാ​ഥ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.