കു​റു​വാ പേ​ടി : അ​തീ​വ ജാ​ഗ്ര​ത​യി​ല്‍ ജി​ല്ല ക​ണ്ണ​ട​യ്ക്കാ​തെ പോ​ലീ​സ്
Sunday, November 17, 2024 5:33 AM IST
കോ​​ട്ട​​യം: ആ​​ല​​പ്പു​​ഴ​​യി​​ല്‍ കു​​റു​​വ സം​​ഘ​​മെ​​ത്തി നി​​ര​​വ​​ധി മോ​​ഷ​​ണ​​ങ്ങ​​ള്‍ ന​​ട​​ത്തി​​യ​​തോ​​ടെ ജി​​ല്ല അ​​തീ​​വ ജാ​​ഗ്ര​​ത​​യി​​ല്‍. ആ​​ല​​പ്പു​​ഴ​​യു​​മാ​​യി അ​​തി​​ര്‍​ത്തി പ​​ങ്കി​​ടു​​ന്ന സ്ഥ​​ല​​ത്തെ പോ​​ലീ​​സ് സ്‌​​റ്റേ​​ഷ​​നു​​ക​​ള്‍​ക്കു ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് എ. ​​ഷാ​​ഹു​​ല്‍ ഹ​​മീ​​ദ് ജാ​​ഗ്ര​​ത നി​​ര്‍​ദേ​​ശം ന​​ല്കി. ഇ​​തി​​നു പു​​റ​​മെ ജി​​ല്ല​​യി​​ലെ രാ​​ത്രി​​കാ​​ല പ ട്രോ​ളിം​​ഗ്, വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന എ​​ന്നി​​വ​​യും ശ​​ക്തി​​പ്പെ​​ടു​​ത്താ​​ന്‍ എ​​ല്ലാ എ​​സ്എ​​ച്ച്ഒ​​മാ​​ര്‍​ക്കും ജി​​ല്ലാ പോ​​ലീ​​സ് ന​​ല്കി​​യ ഉ​​ത്ത​​ര​​വി​​ല്‍ പ​​റ​​യു​​ന്നു.

ച​​ങ്ങ​​നാ​​ശേ​​രി, തൃ​​ക്കൊ​​ടി​​ത്താ​​നം, ചി​​ങ്ങ​​വ​​നം, കു​​മ​​ര​​കം, വൈ​​ക്കം, എ​​ന്നീ സ്റ്റേ​​ഷ​​ന്‍ പ​​രി​​ധി​​ക​​ളി​​ലാ​​ണ് പ്ര​​ത്യേ​​ക പ​​രി​​ശോ​​ധ​​ന ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ള്‍ ന​​ട​​ത്താ​​ന്‍ ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് നി​​ര്‍​ദേ​​ശി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ആ​​ല​​പ്പു​​ഴ​​യി​​ല്‍ വി​​ഹ​​രി​​ക്കു​​ന്ന മോ​​ഷ്‌​ടാ​​ക്ക​​ള്‍​ക്കു കോ​​ട്ട​​യം ജി​​ല്ല​​യി​​ലേ​​ക്കു ക​​ട​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത കൂ​​ടു​​ത​​ലാ​​ണ്. ഇ​​തു മു​​ന്നി​​ല്‍ ക​​ണ്ടാ​​ണ് പോ​​ലീ​​സ് മു​​ന്‍​ക​​രു​​ത​​ല്‍ സ്വീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. കു​​റു​​വാ സം​​ഘ​​ത്തി​​ല്‍​പ്പെ​​ട്ട​​വ​​ര്‍​ക്ക് ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ലെ ഒ​​ളി​​ത്താ​​വ​​ള​​ത്തി​​ല്‍നി​​ന്നു പോ​​ലും അ​​തി​​ര്‍​ത്തി പ​​ങ്കി​​ടു​​ന്ന സ്ഥ​​ല​​ങ്ങ​​ളി​​ലെ​​ത്തി മോ​​ഷ​​ണം ന​​ട​​ത്തി തി​​രി​​കെ മ​​ട​​ങ്ങാ​​ന്‍ സാ​​ധി​​ക്കു​​മെ​​ന്നാ​​ണ് പോ​​ലീ​​സി​ന്‍റെ ക​​ണ​​ക്കു​​കൂ​​ട്ട​​ല്‍.

ഏ​​ത് ഇ​​രു​​ട്ടി​​ലും ഒ​​ളി​​ച്ചി​​രി​​ക്കും, വീ​​ടു​​ക​​ളി​​ല്‍ ക​​യ​​റി സ്വ​​ര്‍​ണ​​വും പ​​ണ​​വും മോ​​ഷ്ടി​​ക്കും. എ​​തി​​ര്‍​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന​​വ​​രെ ആ​​ക്ര​​മി​​ക്കും. ചി​​ല​​പ്പോ​​ള്‍ ജീ​​വ​​നെ​​ടു​​ക്കും. അ​​ക്ര​​മ​​കാ​​രി​​ക​​ളാ​​യ മോ​​ഷ്ടാ​​ക്ക​​ളാ​​ണ് കു​​റു​​വാ സം​​ഘം. അ​​ര്‍​ധ​​ന​​ഗ്‌​​ന​​രാ​​യി, മു​​ഖം മ​​റ​​ച്ച്, ശ​​രീ​​ര​​മാ​​സ​​ക​​ലം എ​​ണ്ണ തേ​​ച്ചെ​​ത്തു​​ന്ന സം​​ഘം മ​​ല​​യാ​​ളി​​ക്ക് എ​​ന്നും പേ​​ടി​​സ്വ​​പ്ന​​മാ​​ണ്.

ആ​​ദ്യ​​മാ​​യി​​ട്ട​​ല്ല ജി​​ല്ല​​യി​​ല്‍ കു​​റു​​വാ സം​​ഘം ഭീ​​തി​​വി​​ത​​യ്ക്കു​​ന്ന​​ത്. മാ​​സ​​ങ്ങ​​ള്‍​ക്കു കോ​​ട്ട​​യം അ​​തി​​ര​​മ്പു​​ഴ​​യി​​ല്‍ സം​​ഘം എ​​ത്തി​​യ​​താ​​യി വാ​​ര്‍​ത്ത​​പ​​ര​​ന്നി​​രു​​ന്നു. അ​​ന്ന് ആ​​യു​​ധ​​ന​​ങ്ങ​​ളു​​മാ​​യി അ​​ര്‍​ധ ന​​ഗ്ന​​രാ​​യി ആ​​രോ​​ഗ്യ​​വാ​​ന്‍​മാ​​രാ​​യ ചെ​​റു​​ക്കാ​​ര്‍ റോ​​ഡി​​ലൂ​​ടെ പോ​​കു​​ന്ന സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ള്‍ പു​​റ​​ത്തു​​വ​​ന്നി​​രു​​ന്നു. തു​​ട​​ര്‍​ന്ന് ഉ​​ണ​​ര്‍​ന്നു പ്ര​​വ​​ര്‍​ത്തി​​ച്ച പോ​​ലീ​​സ് പ്ര​​ദേ​​ശ​​ത്ത് രാ​​ത്രി​​കാ​​ല പ​​രി​​ശോ​​ധ​​ന ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ കാ​​ര്യ​​ക്ഷ​​മ​​മാ​​യി ന​​ട​​പ്പാ​​ക്കി​​യ​​തോ​​ടെ പി​​ന്നീ​ട് മോ​​ഷ​​ണ​​ങ്ങ​​ള്‍ ഉ​​ണ്ടാ​​യി​​ല്ല.

നി​​ര​​വ​​ധി മോ​​ഷണ​​ങ്ങ​​ള്‍ ന​​ട​​ത്തി​​യ​​ശേ​​ഷം കു​​റു​​വ സം​​ഘം തി​​രു​​ട്ടു ഗ്രാ​​മ​​ത്തി​​ലേ​​ക്കു മ​​ട​​ങ്ങു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ക​​ടു​​ത്തു​​രു​​ത്തി, ക​​ല്ല​​റ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​​ണ്ടാ​​യ മോ​​ഷ​​ണ​​ത്തി​​ല്‍ സം​​ഘ​​ത്തി​​നു പ​​ങ്കു​​ള്ള​​താ​​യി വി​​വ​​രം ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.

ആ​​രാ​​ണ് കു​​റു​​വാ സം​​ഘം

കു​​റു​​വാ സം​​ഘം അ​​ഥ​​വാ ന​​രി​​ക്കു​​റു​​വ എ​​ന്ന അ​​റി​​യ​പ്പെ​​ടു​​ന്ന​​തു ത​​മി​​ഴ്‌​​നാ​​ട് തി​​രു​​ച്ചി​​റ​​പ്പ​​ള്ളി​​ക്ക​​ടു​​ത്ത റാം​​ജി​​ന​​ഗ​​ര്‍- തി​​രു​​ട്ടു​​ഗ്രാ​​മ​​ത്തി​​ല്‍ നി​​ന്നു​​ള്ള​​വ​​രാ​​ണ്. ഇ​​വ​​ര്‍ മോ​​ഷ​​ണം കു​​ല​​ത്തൊ​​ഴി​​ലാ​​ക്കി​​യ​​വ​​രാ​​ണ്. ഇ​​പ്പോ​​ഴ​​ത്തെ കു​​റു​​വ സം​​ഘ​​ത്തി​​ല്‍ ഉ​​ള്ള​​വ​​രെ​​ല്ലാം ഈ ​​ഗ്രാ​​മ​​ത്തി​​ല്‍ നി​​ന്നു​​ള്ള​​വ​​ര​​ല്ലെ​​ന്നാ​​ണ് പോ​​ലീ​​സ് പ​​റ​​യു​​ന്ന​​ത്. ആ​​യു​​ധ​​ധാ​​രി​​ക​​ളാ​​യ സം​​ഘം ക​​വ​​ര്‍​ച്ച​​ക്കാ​​രു​​ടെ വ​​ലി​​യ കൂ​​ട്ട​​മാ​​ണി​​ത്. ഒ​​രു സ്ഥ​​ല​​ത്ത് മോ​​ഷ്ടി​​ക്കാ​​ന്‍ പോ​​കു​​ന്ന​​ത് മൂ​​ന്ന് പേ​​ര്‍ ഒ​​രു​​മി​​ച്ചാ​​യി​​രി​​ക്കും. 18 മു​​ത​​ല്‍ 60 വ​​യ​​സ് വ​​രെ​​യു​​ള്ള​​വ​​ര്‍ സം​​ഘ​​ത്തി​​ലു​​ണ്ട്.

ഒ​​രു സ്ഥ​​ല​​ത്ത് ത​​മ്പ​​ടി​​ക്കു​​ന്ന ഇ​​വ​​ര്‍ പ​​ക​​ല്‍ സ​​മ​​യ​​ങ്ങ​​ളി​​ല്‍ ആ​​ക്രി​​പെ​​റു​​ക്ക​​ല്‍, തു​​ണി വി​​ല്‍​ക്ക​​ല്‍ പോ​​ലെ​​യു​​ള്ള ജോ​​ലി ചെ​​യ്യും. ഈ ​​സ​​മ​​യ​​ങ്ങ​​ളി​​ല്‍ മോ​​ഷ്‌​ടി​​ക്കേ​​ണ്ട വീ​​ടു​​ക​​ള്‍ ക​​ണ്ടു​​വ​​യ്ക്കും. സ്ത്രീ​​ക​​ള്‍ മാ​​ത്ര​​മു​​ള്ള വീ​​ടു​​ക​​ള്‍, ആ​​ള്‍ത്താ​​മ​​സ​​മി​​ല്ലാ​​ത്ത വീ​​ടു​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് നോ​​ട്ട​​മി​​ടു​​ന്ന​​ത്. സി​​സി​​ടി​​വി കാ​​മ​​റ​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍ വി​​ദ​​ഗ്ധ​​മാ​​യി കേ​​ടാ​​ക്കാ​​നും സം​​ഘ​​ത്തി​​ല്‍​പ്പെ​​ട്ട​​വ​​ര്‍​ക്ക് അ​​റി​​യാം.

സം​​ഘ​​ത്തി​​ല്‍​പ്പെ​​ട്ട സ്ത്രീ​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍ ആ​​യു​ധ പ​​രി​​ശീ​​ല​​നം നേ​​ടി​​യ​​വ​​രാ​​ണ്. അ​​ര്‍​ധ​​രാ​​ത്രി​​ക്കു​​ശേ​​ഷ​​മാ​​ണ് മോ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​ത്.

ക​​ണ്ണു​​ക​​ള്‍ മാ​​ത്രം പു​​റ​​ത്ത് കാ​​ണു​​ന്ന രീ​​തി​​യി​​ല്‍ തോ​​ര്‍​ത്തു​​കൊ​​ണ്ട് മു​​ഖം മ​​റ​​യ്ക്കും. ഷ​​ര്‍​ട്ടും ലു​​ങ്കി​​യും അ​​ര​​യി​​ല്‍ ചു​​രു​​ട്ടി​​വ​​ച്ച് ഒ​​രു നി​​ക്ക​​റി​​ടും. പി​​ടി​​കൂ​​ടി​​യാ​​ല്‍ വ​​ഴു​​തി ര​​ക്ഷ​​പ്പെ​​ടാ​​നാ​​യി ശ​​രീ​​രം മു​​ഴു​​വ​​ന്‍ എ​​ണ്ണ​​യും പി​​ന്നെ ക​​രി​​യും തേ​​യ്ക്കും. ഇ​​തി​​നെ​​ല്ലാം പു​​റ​​മെ ആ​​യു​​ധ​​ങ്ങ​​ളും ക​​രു​​തും. മോ​​ഷ​​ണ​​ശ്ര​​മ​​ത്തി​​നി​​ടെ പി​​ടി​​ക്ക​​പ്പെ​​ടു​​മെ​​ന്നു​​റ​​പ്പാ​​യാ​​ല്‍ ആ​​ക്ര​​മി​​ക്കും.

വീ​​ടി​ന്‍റെ അ​​ടു​​ക്ക​​ള വാ​​തി​​ല്‍ ത​​ക​​ര്‍​ത്താ​​ണ് പൊ​തു​വേ മോ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​ത്. അ​​ല്ലെ​​ങ്കി​​ല്‍ കു​​ട്ടി​​ക​​ളു​​ടെ ക​​ര​​ച്ചി​​ല്‍ പോ​​ലു​​ള്ള ശ​​ബ്ദം ഉ​​ണ്ടാ​​ക്കി​​യോ, പു​​റ​​ത്തെ ടാ​​പ്പ് തു​​റ​​ന്നു​​വി​​ടു​​ക​​യോ ചെ​​യ്യും. വീ​​ട്ടു​​കാ​​രെ പു​​റ​​ത്തി​​റ​​ക്കാ​​ണ് ഇ​​ങ്ങ​​നെ ചെ​​യ്യു​​ന്ന​​ത്. ഈ ​​സ​​മ​​യം പു​​റ​​ത്തി​​റ​​ങ്ങു​​ന്ന​​വ​​രെ ആ​​ക്ര​​മി​​ച്ച് വീ​​ടി​​ന​​ക​​ത്തേ​​ക്ക് ക​​യ​​റി മോ​​ഷ​​ണം ന​​ട​​ത്തും.

ചി​​ല​​പ്പോ​​ള്‍ ആ​​യു​​ധം കാ​​ട്ടി ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യും സ്വ​​ര്‍​ണ​​വും പ​​ണ​​വും കൈ​​ക്ക​​ലാ​​ക്കാ​​റു​​ണ്ട്. സ്ത്രീ​​ക​​ളു​​ടെ ശ​​രീ​​ര​​ത്തി​​ല്‍ കി​​ട​​ക്കു​​ന്ന ആ​​ഭ​​ര​​ണ​​ങ്ങ​​ള്‍ മു​​റി​​ച്ചെ​​ടു​​ക്കാ​​ന്‍ പ്ര​​ത്യേ​​ക ക​​ത്രി​​ക​​യും ഇ​​വ​​രു​​ടെ പ​​ക്ക​​ലു​​ണ്ട്.