നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​കാ​തെ കി​ട​ക്കു​ന്ന പെ​രു​വ-​പി​റ​വം റോ​ഡ് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു
Saturday, November 16, 2024 7:11 AM IST
ക​ടു​ത്തു​രു​ത്തി: നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​കാ​തെ കി​ട​ക്കു​ന്ന പെ​രു​വ-​പി​റ​വം റോ​ഡ് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. റോ​ഡി​ലെ വ​ള​വി​ല്‍ കോ​ണ്‍ക്രീ​റ്റ് ക​ട്ടിം​ഗി​ല്‍ നി​ന്ന് തെ​ന്നി​മാ​റി​യ ആം​ബു​ല​ന്‍സ് നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​യ്ക്കു മ​റി​ഞ്ഞ് കി​ട​പ്പു രോ​ഗി​യാ​യ യു​വാ​വി​ന് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​താ​ണ് തു​ട​രു​ന്ന അ​പ​ക​ട​ങ്ങ​ളി​ല്‍ ഒ​ടു​വി​ല​ത്തേ​ത്.

കോ​ത​മം​ഗ​ലം പോ​ത്താ​നി​ക്കാ​ട് പു​ല്‍പ്പ​റ​യി​ല്‍ ബെ​ന്‍സ​ന്‍ (35) ആ​ണ് മ​രി​ച്ച​ത്. ആം​ബു​ല​ന്‍സി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. ചെ​മ്മ​നാ​ക​രി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പോ​യ​ശേ​ഷം തി​രി​കെ ആം​ബു​ല​ന്‍സി​ല്‍ ബെ​ന്‍സ​ണും സ​ഹോ​ദ​ര​നും സു​ഹൃ​ത്തും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

പെ​രു​വ-​പി​റ​വം റോ​ഡി​ല്‍ മു​ള​ക്കു​ളം വ​ടു​കു​ന്ന​പ്പു​ഴ ജം​ഗ്ഷ​ന് സ​മീ​പം വ​ള​വി​ല്‍ വ്യാ​ഴാ​ഴ്ച്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ​രി​കി​ല്‍ സു​ര​ക്ഷാ​വേ​ലി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്ന അ​പ​ക​ട​മാ​യി​രു​ന്നു ഇ​തെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. വ​ടു​കു​ന്ന​പ്പു​ഴ ജം​ഗ്ഷ​നു സ​മീ​പം വ​ള​വി​ല്‍ കോ​ണ്‍ക്രീ​റ്റ് റോ​ഡി​ലൂ​ടെ പോ​വു​ക​യാ​യി​രു​ന്ന ആം​ബു​ല​ന്‍സ് വ​ള​വ് തീ​രു​ന്നി​ട​ത്തു വ​ച്ചു ക​ട്ടിം​ഗി​ല്‍നി​ന്ന് തെ​ന്നി​മാ​റി താ​ഴേ​യ്ക്കു പ​തി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തം​ഗ​മാ​യ അ​ജി​ത്കു​മാ​ര്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സം വ​ടു​കു​ന്ന​പ്പു​ഴ വ​ള​വി​ല്‍ കാ​റു​ക​ള്‍ താ​ഴേ​യ്ക്കു പ​തി​ച്ചു അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നു. സ​മീ​പ​ത്താ​യി ശി​വ​ന്‍പ​ടി​യി​ല്‍ ബൈ​ക്ക് കു​ഴി​യി​ല്‍ വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നും പ​രി​ക്കേ​റ്റി​രു​ന്നു. പെ​രു​വ-​പി​റ​വം റോ​ഡി​ല്‍ അ​പ​ക​ടം പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

അ​പ​ക​ട​മു​ന്ന​റി​യി​പ്പാ​യി തോ​ര​ണം കെ​ട്ടി നാ​ട്ടു​കാ​ര്‍

അ​പ​ക​ട​ത്തി​ന് ശേ​ഷം നാ​ട്ടു​കാ​ര്‍ ചേ​ര്‍ന്ന് ചു​വ​ന്ന തോ​ര​ണം അ​പ​ക​ട​സ്ഥ​ല​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ അ​ടി​യ​ന്ത​ര​മാ​യി സു​ര​ക്ഷാ​വേ​ലി സ്ഥാ​പി​ക്കാ​ന്‍ കെ​എ​സ്ടി​പി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തം​ഗം കെ.​ആ​ര്‍. അ​രു​ണ്‍ പ​റ​ഞ്ഞു. വെ​ള്ളൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വ​ടു​കു​ന്ന​പ്പു​ഴ അ​മ്പ​ലം ജം​ഗ്ഷ​ന്‍,

മു​ള​ക്കു​ളം പാ​ട​ത്തി​ന് സ​മീ​പം, മു​തി​ര​ക്കാ​ലാ വ​ള​വ് തു​ട​ങ്ങി അ​പ​ക​ട സാ​ധ്യ​താ മേ​ഖ​ല​ക​ളി​ല്‍ നേ​ര​ത്തെ​ത​ന്നെ സം​ര​ക്ഷ​ണ ഭി​ത്തി സ്ഥാ​പി​ക്ക​ണ​മെ​ന്ന് കെ​എ​സ്ടി​പി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​ണെ​ന്ന് നാ​ട്ടു​കാ​ര​നാ​യ അ​ജീ​ഷ് കു​റു​മ​ഠ​ത്തി​ല്‍ പ​റ​ഞ്ഞു. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യ്ക്കെ​തി​രെ നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ന​കീ​യ​സ​മ​രം ന​ട​ത്തു​മെ​ന്നും അ​ജീ​ഷ് പ​റ​ഞ്ഞു.

റോ​ഡി​ന്‍റെ അ​വ​സ്ഥ

25 കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന പെ​രു​വ-​പെ​രു​വം​മൂ​ഴി റോ​ഡി​ന്‍റെ ഭാ​ഗ​മാ​ണ് പെ​രു​വ-​പി​റ​വം റോ​ഡ്. ഇ​തി​ല്‍ പെ​രു​വ സെ​ന്‍ട്ര​ൽ ജം​ഗ്ഷ​ന്‍ മു​ത​ല്‍ മു​ള​ക്കു​ളം അ​മ്പ​ല​പ്പ​ടി വ​ള​പ്പി​ല്‍ പാ​ലം വ​രെ​യു​ള്ള 2.6 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്.

വ​ടു​കു​ന്ന​പ്പു​ഴ എ​സ്എ​ന്‍ഡി​പി ക്ഷേ​ത്രം മു​ത​ല്‍ മു​ള​ക്കു​ളം മു​തി​ര​ക്കാ​ലാ വ​ള​വ് വ​രെ​യു​ള്ള 1.25 കി​ലോ​മീ​റ്റ​ര്‍ ഭാ​ഗം കോ​ണ്‍ക്രീ​റ്റ് റോ​ഡാ​ണ്. ഉ​യ​രം കൂ​ട്ടി കോ​ണ്‍ക്രീ​റ്റ് ചെ​യ്തു നി​ര്‍മി​ച്ച റോ​ഡി​ന് വ​ശ​ങ്ങ​ളി​ല്‍ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളൊ​ന്നു​മി​ല്ല. സ​മീ​പ​ത്തെ പു​ര​യി​ട​ങ്ങ​ളു​മാ​യി പ​ല​യി​ട​ത്തും അ​ഞ്ച് മു​ത​ല്‍ 12 അ​ടി വ​രെ ഉ​യ​ര​ത്തി​ലാ​ണ് റോ​ഡ്. ഓ​ട​ക​ളും ന​ട​പ്പാ​ത​ക​ളും പ​ല​യി​ട​ത്തും നി​ര്‍മി​ച്ചി​ട്ടി​ല്ല. ര​ണ്ടു വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് ഒ​രേ​സ​മ​യം ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ പൂ​ര്‍ത്തി​യാ​ക്കേ​ണ്ടി​രു​ന്ന ബാ​ക്കി വ​രു​ന്ന ത​ക​ര്‍ന്ന ഭാ​ഗം റോ​ഡ് നി​ര്‍മാ​ണ പ​ദ്ധ​തി ന​ട​പ്പാ​കാ​തെ വ​ന്ന​തോ​ടെ ത​ക​ര്‍ന്ന നി​ല​യി​ലാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍ന്ന് നി​ല​വി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തേ​യു​ള്ളൂ.

റോ​ഡ് നി​ര്‍മാ​ണ​ത്തി​ലെ കാ​ല​താ​മ​സം തി​രി​ച്ച​ടി

പെ​രു​വ-​പെ​രു​വം​മൂ​ഴി റോ​ഡ് റീ-​ബി​ല്‍ഡ് കേ​ര​ള​യി​ല്‍ ഉ​ള്‍പെ​ടു​ത്തി നി​ര്‍മാ​ണം തു​ട​ങ്ങി​യി​ട്ട് നാ​ല് വ​ര്‍ഷ​മാ​കു​ന്നു. റോ​ഡി​ന്‍റെ നി​ര്‍മാ​ണം ന​ട​ത്തി​യ മും​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള റേ ​ക​ണ്‍സ്ട്ര​ക്ഷ​ന്‍സ് സ​മ​യ​ബ​ന്ധി​ത​മാ​യി ജോ​ലി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​കാ​ത്ത​തി​നാ​ല്‍ സ​ര്‍ക്കാ​ര്‍ അ​വ​രെ ഒ​ഴി​വാ​ക്കി. തു​ട​ര്‍ന്ന് പ്ര​ധാ​ന​പ്പെ​ട്ട റോ​ഡ് നി​ര്‍മാ​ണ പ​ദ്ധ​തി റീ-​ടെ​ന്‍ഡ​ര്‍ ചെ​യ്തു ന​ട​പ്പാ​ക്കു​ന്ന​തി​ന് കാ​ല​താ​മ​സം നേ​രി​ട്ടു.

ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും എം​എ​ല്‍എ​യു​ടെ​യും ഇ​ട​പെ​ട​ലി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​എ​സ്ടി​പി മു​ഖാ​ന്തി​രം 20 ല​ക്ഷം രൂ​പ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ക്കാ​യി അ​നു​വ​ദി​ച്ചു. ഇ​തു ന​ട​ന്നു​വ​രി​ക​യാ​ണ്. മു​ട​ങ്ങി​കി​ട​ക്കു​ന്ന റോ​ഡ് നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​യി പു​തി​യ വി​ശ​ദ​മാ​യ പ്രൊ​ജ​ക്ട് റി​പ്പോ​ര്‍ട്ട് സ​ര്‍ക്കാ​രി​ലേ​ക്ക് സ​മ​ര്‍പി​ച്ച​താ​യി കെ​എ​സ്ടി​പി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.