കോട്ടയം: അടുത്തവർഷം ലോകശ്രദ്ധ ആകർഷിക്കുന്ന നിലയിൽ ചാമ്പ്യൻസ് ബോട്ട് ലീഗിനെ (സിബിഎൽ) ബ്രാൻഡ് ചെയ്യുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചാമ്പ്യൻസ് ബോട്ട് ലീഗ് നാലാം സീസണിന്റെയും കോട്ടയം മത്സരവള്ളംകളിയുടെയും ഉദ്ഘാടനം താഴത്തങ്ങാടിയിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തെത്തുടർന്ന് ചുണ്ടൻ വള്ളങ്ങളുടെ മാസ്ഡ്രിൽ നടന്നു. ജലഘോഷയാത്ര ഫ്രാൻസിസ് ജോർജ് എംപി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ കളക്ടറും സിബിഎൽ ജനറൽ കൺവീനറുമായ ജോൺ വി. സാമുവൽ പതാക ഉയർത്തി.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ പി. വിഷ്ണുരാജ്,
ജില്ലാ പോലീസ് ചീഫ് എ. ഷാഹുൽ ഹമീദ്, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, വി.ബി. ബിനു, ഷേബാ മാർക്കോസ്, ജിഷ ജോഷി, കെ.എം. ഷൈനിമോൾ, വി.എസ്. ഷമീമ, ബുഷ്റ തൽഹത്ത്,
കോട്ടയം വെസ്റ്റ് ക്ലബ് പ്രസിഡന്റ് കെ.ജി. കുര്യച്ചൻ, വെസ്റ്റ് ക്ലബ് സെക്രട്ടറി അനീഷ് കുമാർ, കോ-ഓർഡിനേറ്റർമാരായ സുനിൽ ഏബ്രഹാം, ലിയോ മാത്യു, എൻ.കെ. ഷഫീക് തുടങ്ങിയവർ പ്രസംഗിച്ചു.