കോ​​ട്ട​​യം ചാ​​ന്നാ​​നി​​ക്കാ​​ട് സ്വ​​ദേ​​ശി ‌17 ല​​ക്ഷം ത​​ട്ടി​​യെ​​ടു​​ത്ത​​താ​​യി പ​​രാ​​തി
Sunday, November 17, 2024 7:22 AM IST
കോ​​ട്ട​​യം: വാ​​ഹ​​ന വി​​ല്‍​പ​​ന ക​​രാ​​ര്‍ ലം​​ഘി​​ച്ച കോ​​ട്ട​​യം ചാ​​ന്നാ​​നി​​ക്കാ​​ട് സ്വ​​ദേ​​ശി 17 ല​​ക്ഷം രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത​​താ​​യി പ​​രാ​​തി. ച​​ങ്ങ​​നാ​​ശേ​​രി മാ​​മ്മൂ​​ട് ഏ​​ത്ത​​ക്കാ​​ട്ടി​​ല്‍ ഷേ​​ര്‍​ളി ജേ​​ക്ക​​ബാ​​ണ് ത​​ട്ടി​​പ്പി​​നി​​ര​​യാ​​യ​​ത്.

ചാ​​ന്നാ​​നി​​ക്കാ​​ട് സ്വ​​ദേ​​ശി ടി.​​സി. തോ​​മ​​സി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള സ്വ​​കാ​​ര്യ​​ബ​​സ് പെ​​ര്‍​മി​​റ്റ് സ​​ഹി​​തം 25 ല​​ക്ഷം രൂ​​പ​​യ്ക്കു വാ​​ങ്ങാ​​ന്‍ ടി.​​സി. തോ​​മ​​സ് ക​​ഴി​​ഞ്ഞ മാ​​ര്‍​ച്ചി​​ല്‍ താ​​നു​​മാ​​യി ക​​രാ​​റു​​ണ്ടാ​​ക്കി​​യ​​താ​​യി ഷേ​​ര്‍​ളി ജേ​​ക്ക​​ബ് പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​റ​​ഞ്ഞു.

ഇ​​തി​​നു​​ശേ​​ഷം ര​​ണ്ടു​​ഘ​​ട്ട​​മാ​​യി 17 ല​​ക്ഷം​​രൂ​​പ​​യും അ​​ഞ്ച് ല​​ക്ഷം രൂ​​പ​​യു​​ടെ ബ്ലാ​​ങ്ക് ചെ​​ക്കും കൈ​​മാ​​റി. തു​​ട​​ര്‍​ന്നു ബ​​സ് ഷേ​​ര്‍​ളി ജേ​​ക്ക​​ബി​​നു കൈ​​മാ​​റി. എ​​ന്നാ​​ല്‍, മാ​​സ​​ങ്ങ​​ള്‍ ക​​ഴി​​ഞ്ഞി​​ട്ടും ത​​ന്‍റെ പേ​​രി​​ലേ​​ക്ക് ബ​​സി​​ന്‍റെ ഉ​​ട​​മ​​സ്ഥാ​​വ​​കാ​​ശം മാ​​റ്റി​​ന​​ല്‍​കാ​​ന്‍ ടി.​​സി. തോ​​മ​​സ് ത​​യാ​​റാ​​യി​​ല്ല.

ഇ​​തി​​നി​​ട​​യി​​ല്‍ ബ​​സി​​ന്‍റെ പെ​​ര്‍​മി​​റ്റ് പു​​തു​​ക്കു​​ന്ന​​തി​​നെ​​യും ടി.​​സി. തോ​​മ​​സ് എ​​തി​​ര്‍​ത്തു. ബ​​സ് ക​​ഴി​​ഞ്ഞ സെ​​പ്റ്റം​​ബ​​റി​​ല്‍ ഇ​​യാ​​ള്‍ ബ​​ല​​മാ​​യി കൈ​​വ​​ശ​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തു. ഇ​​തോ​​ടെ ബ​​സ് മോ​​ഷ​​ണം പോ​​യെ​​ന്നു കാ​​ട്ടി കോ​​ട്ട​​യം ഈ​​സ്റ്റ് പോ​​ലീ​​സി​​ലും ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫി​​നു പ​​രാ​​തി ന​​ല്‍​കി​​യി​​ട്ടും തു​​ട​​ര്‍​ന​​ട​​പ​​ടി​​ക​​ള്‍ ഉ​​ണ്ടാ​​യി​​ല്ല.

അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ട് കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​തോ​​ടെ പ​​രി​​ശോ​​ധി​​ക്കാ​​ന്‍ ഉ​​ത്ത​​ര​​വി​​ട്ടെ​​ങ്കി​​ലും വേ​​ഗ​​ത്തി​​ലു​​ള്ള ന​​ട​​പ​​ടി​​കൾ ഉ​​ണ്ടാ​​യി​​ല്ലെ​​ന്ന് ഷേ​​ര്‍​ളി ജേ​​ക്ക​​ബ് പ​​റ​​യു​​ന്നു. വി​​ഷ​​യ​​ത്തി​​ല്‍ ഗ​​താ​​ഗ​​ത​​മ​​ന്ത്രി​​ക്ക് അ​​ട​​ക്കം പ​​രാ​​തി ന​​ല്‍​കാ​​നൊ​​രു​​ങ്ങു​​ക​​യാ​​ണ് ഷേ​​ർ​​ളി.