ഇം​ഗ്ല​ണ്ടി​ലെ വെ​യി​ല്‍സി​ലേക്ക് എ​സ്ബി കോ​ള​ജി​ലെ മു​പ്പ​തം​ഗ വി​ദ്യാ​ര്‍ഥീസം​ഘം
Saturday, November 16, 2024 7:26 AM IST
ച​ങ്ങ​നാ​ശേ​രി: യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് വെ​യി​ല്‍സ് ഫ്യൂ​ച​ര്‍ അ​ല​യ​ന്‍സ് യൂ​ത്ത് ലീ​ഡ​ര്‍ഷി​പ്പ് പ്രോ​ഗ്രാ​മി​ന് സ്‌​കോ​ള​ര്‍ഷി​പ്പോ​ടെ പ്ര​വേ​ശ​നം നേ​ടി എ​സ്ബി കോ​ള​ജി​ലെ മു​പ്പ​തു വി​ദ്യാ​ര്‍ഥി​ക​ള്‍. ഇം​ഗ്ല​ണ്ടി​ലെ സു​പ്ര​സി​ദ്ധ സ​ര്‍വ​ക​ലാ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​ത്ത് ലീ​ഡ​ര്‍ഷി​പ്പ് പ്രോ​ഗ്രാ​മി​ല്‍ (ഫ്യൂ​ച​ര്‍ അ​ല​യ​ന്‍സ് പ്രോ​ജ​ക്ട് ) പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം നേ​ടി​യ​വ​ര്‍ക്കാ​യി 70 ല​ക്ഷം രൂ​പ​യു​ടെ സ്‌​കോ​ള​ര്‍ഷി​പ്പാ​ണ് ല​ഭ്യ​മാ​യി​രി​ക്കു​ന്ന​ത്.

ഗ്രൂ​പ്പ് ഡി​സ്‌​ക​ഷ​നും ഇ​ന്‍റ​ര്‍വ്യൂ​വും അ​ട​ങ്ങു​ന്ന ശ്ര​മ​ക​ര​മാ​യ ഘ​ട്ട​ങ്ങ​ള്‍ താ​ണ്ടി​യാ​ണ് എ​സ്ബി​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍നി​ന്നാ​യി മു​പ്പ​തു​പേ​ര്‍ ഈ ​സു​വ​ര്‍ണാ​വ​സ​രം നേ​ടി​യെ​ടു​ത്ത​ത്. വി​വി​ധ യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ള്‍ അ​ട​ങ്ങു​ന്ന ക​ണ്‍സോ​ര്‍ഷ്യം ഓ​ഫ് യൂ​ണി​വേ​ഴ്‌​സി​റ്റീ​സ് അ​നു​വ​ദി​ക്കു​ന്ന ഈ ​സ്‌​കോ​ള​ര്‍ഷി​പ്പി​ല്‍ യാ​ത്ര, ഭ​ക്ഷ​ണം, താ​മ​സ​മ​ട​ക്ക​മു​ള്ള ചെ​ല​വു​ക​ള്‍ ഉ​ള്‍പ്പെ​ടും. നി​ര്‍ദി​ഷ്ട പ​രി​ശീ​ല​ന​പ​രി​പാ​ടി​ക​ള്‍ക്കൊ​പ്പം ക​ള്‍ച്ച​റ​ല്‍ എ​ക്‌​സ്‌​ചേ​ഞ്ച് പ്രോ​ഗ്രാ​മു​ക​ളും സൈ​റ്റ് വി​സി​റ്റിം​ഗും ഈ ​പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​കും.

2023-ല്‍ ​യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് വെ​യി​ല്‍സും എ​സ്ബി കോ​ള​ജും സം​യു​ക്ത​മാ​യി ഒ​പ്പു​വ​ച്ച എം​ഒ​യു​വി​ന്‍റെ തു​ട​ര്‍ച്ച​യി​ലാ​ണ് വി​ദ്യാ​ര്‍ഥീ​വി​നി​മ​യം സാ​ധ്യ​മാ​യ​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 30 വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ 15 പേ​രും ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​ര​വും തൊ​ഴി​ല്‍സാ​ധ്യ​ത​ക​ളും ഉ​യ​ര്‍ത്താ​ന്‍ ഉ​ത​കു​മെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് കോ​ള​ജ് ഇ​ത്ത​ര​ത്തി​ലു​ള്ള സ്‌​കോ​ള​ര്‍ഷി​പ്പു​ക​ളും പ​രി​ശീ​ല​ന​പ​രി​പാ​ടി​ക​ളും ഒ​രു​ക്കു​ന്ന​തെ​ന്ന് പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​റെ​ജി പി. ​കു​ര്യ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.