പാ​ണ്ട​ങ്ക​രി പ​ള്ളി​യി​ൽ തി​രു​ന്നാ​ൾ സ​മാ​പി​ച്ചു
Sunday, August 18, 2024 10:39 PM IST
എ​ട​ത്വ: പാ​ണ്ട​ങ്ക​രി സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് പ​ള്ളി​യി​ൽ വി​ശു​ദ്ധ പ​ത്താം പി​യൂ​സി​ന്‍റെ തി​രു​ന്നാ​ൾ സ​മാ​പി​ച്ചു. പ്ര​ധാ​ന തി​രു​നാ​ൾ​ദി​ന​മാ​യ ഇ​ന്ന​ലെ രാ​വി​ലെ പ​രി​ശു​ദ്ധ റാ​സ കു​ർ​ബാ​ന​യ്ക്ക് ഫാ. ​തോ​മ​സ് മു​ട്ടേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ന് ഫാ. ​ജോ​സ​ഫ് കാ​മി​ച്ചേ​രി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പ്രി​സ്റ്റ് ഇ​ൻ ചാ​ർ​ജ് ഫാ. ​ഏ​ലി​യാ​സ് ക​രി​ക്ക​ണ്ട​തി​ൽ കൊ​ടി​യി​റ​ക്കി. കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ർ​ജു​കു​ട്ടി പ​റ​പ്പ​ള്ളി, സാ​ജ​ൻ പ​ള്ളി​ത്തു​രു​ത്തി​ൽ, പ്ര​സു​ദേ​ന്തി തോ​മ​സ് ദേ​വ​സ്യ വേ​ണാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.