ചേ​ര്‍​ത്ത​ല കോ​ട​തി 140 ന്‍റെ നി​റ​വി​ല്‍; ആ​ഘോ​ഷ​ങ്ങ​ള്‍​ക്കു തു​ട​ക്ക​ം
Monday, August 19, 2024 11:21 PM IST
ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല കോ​ട​തി​യു​ടെ 140-ാം വാ​ര്‍​ഷി​ക​ത്തി​ല്‍ നീ​തി​ന്യാ​യം @ചേ​ര്‍​ത്ത​ല എ​ന്ന പേ​രി​ല്‍ ഒ​രു​വ​ര്‍​ഷം നീ​ളു​ന്ന ആ​ഘോ​ഷ​ങ്ങ​ള്‍​ക്കു തു​ട​ക്ക​മാ​യി. കോ​ട​തി സ​മു​ച്ച​യ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ജി​ല്ലാ ജ​ഡ്ജ് കെ.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ആ​ര്‍. ​പ്ര​മോ​ദ് അ​ധ്യ​ക്ഷ​നാ​യി.

അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ജ​ഡ്ജ് കെ.​എം. വാ​ണി, ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോറി​ട്ടി ചെ​യ​ര്‍​മാ​ന്‍ പ്ര​മോ​ദ് മു​ര​ളി, സ​ബ് ജ​ഡ്ജ് എ​സ്. ​ല​ക്ഷ്മി, അ​ഡി​ഷ​ണ​ല്‍ മു​നിസി​ഫ് എം.​ മ​ഹേ​ഷ്, ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ജ​ഡ്ജ് ഷെ​റി​ന്‍ കെ. ​ജോ​ര്‍​ജ്, എ.​എം. ആ​രി​ഫ്, ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​ഡ്വ.​പി.​ സു​ധീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.