സെ​ന്‍റ് ആ​ൻ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ഹി​രോ​ഷി​മാ - നാ​ഗ​സാ​ക്കി ദി​നാ​ച​ര​ണം
Sunday, August 18, 2024 10:39 PM IST
ചെ​ങ്ങ​ന്നൂ​ര്‍: യു​ദ്ധ​മ​ല്ല സ​മാ​ധാ​ന​മാ​ണ് ലോ​ക​ത്തി​ന്‍റെ നി​ല​നി​ല്‍​പ്പി​ന് ആ​വ​ശ്യ​മെ​ന്ന സ​ന്ദേ​ശ​മു​യ​ര്‍​ത്തി സെ​ന്‍റ് ആ​ന്‍​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ ഹി​രോ​ഷി​മാ - നാ​ഗ​സാ​ക്കി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സോ​ഷ്യ​ല്‍ സ​യ​ന്‍​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​മാ​ധാ​ന സ​ന്ദേ​ശ റാ​ലി ന​ട​ത്തി. ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ അ​ഖി​ല എ​സ്‌​ഐ​സി റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ച്ച്എം ഇ​ന്‍ ചാ​ര്‍​ജ് റൂ​ബി വ​ര്‍​ഗീ​സ്, സോ​ഷ്യ​ല്‍ സ​യ​ന്‍​സ് ക്ല​ബ്ബ് അ​ധ്യാ​പ​ക കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ജെ​സി മാ​ത്യു (എ​ച്ച്എ​സ്), ജെ​സി (യു​പി ) സോ​ഷ്യ​ല്‍ സ​യ​ന്‍​സ് ക്ല​ബ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ളാ​യ ഹ​യാ ചീ​ര​ന്‍, ആ​ര്‍. നി​വേ​ദ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഉ​പ​ന്യാ​സ​ര​ച​ന, പ്ര​ശ്‌​നോ​ത്ത​രി മ​ത്സ​ര​ങ്ങ​ള്‍, സ​ഡാ​ക്കോ കൊ​ക്ക് നി​ര്‍​മാ​ണം എ​ന്നീ പ​രി​പാ​ടി​ക​ളും ന​ട​ത്തി.