അ​ഴി​മ​തി​ക്കെ​തി​രേ മു​ഖം​നോ​ക്കാ​തെ ന​ട​പ​ടി: മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍
Monday, August 19, 2024 11:21 PM IST
ചേ​ര്‍​ത്ത​ല: സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ല്‍ ന​ട​ക്കു​ന്ന തെ​റ്റാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മു​ഖം നോ​ക്കാ​തെ​യു​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്ന് സ​ഹ​ക​ര​ണമ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ പ​റ​ഞ്ഞു. ക​ട​ക്ക​ര​പ്പ​ള്ളി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​വീ​ക​രി​ച്ച ബാ​ങ്ക് ആ​സ്ഥാ​ന​മ​ന്ദി​ര ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ഹ​ക​ര​ണമേ​ഖ​ല​യ്ക്കെ​തി​രേ സം​ഘ​ടി​ത​മാ​യി ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ വ​ലി​യ ഗൂ​ഡാ​ലോ​ച​ന ത​ന്നെ​യു​ണ്ട്. ഒ​റ്റ​പ്പെട്ട തെ​റ്റാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ല്‍ സ​ഹ​ക​ര​ണ​മേ​ഖ​ല​യെ അ​ടി​മു​ടി ഇ​ല്ലാ​താ​ക്കു​ന്ന ത​ര​ത്തി​ല്‍ പ്ര​ച​ാര​ണം ന​ട​ത്തു​ന്ന​വ​ര്‍ സ​ഹ​ക​ര​ണ പ്ര​സ്ഥാ​നം ന​ട​ത്തു​ന്ന ന​ന്മ​ക​ളെ കാ​ണാ​തെ പോ​ക​രു​ത്.

വ​യ​നാ​ട് അ​ട​ക്ക​മു​ള്ള ദു​ര​ന്ത​മു​ഖ​ത്ത് സ​ര്‍​ക്കാ​ര്‍ ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്കു ന​ല്‍​കി​യ ആ​നു​കൂ​ല്യ​ങ്ങ​ള്‍ പോ​ലും കൊ​ള്ള​യ​ടി​ക്കു​ന്ന ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ആ​ശ്വാ​സ​മാ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത് സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളാ​ണെ​ന്നും മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ പ​റ​ഞ്ഞു. സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി പി.​ പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​യി. സ്മ​ര​ണി​കാ പ്ര​കാ​ശ​നം മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ നി​ര്‍​വ​ഹി​ച്ചു. സ്‌​ട്രോ​ംഗ്റൂം ആ​ര്‍.​ നാ​സ​റും സേ​ഫ് ഡി​പ്പോ​സി​റ്റ് ലോ​ക്ക​ല്‍ കെ​എ​സ്ഡി​പി ചെ​യ​ര്‍​മാ​ന്‍ സി.​ബി. ച​ന്ദ്ര​ബാ​ബു​വും റേ​ഷ​ന്‍ ക​ട​മു​റി ജി​ല്ലാ​ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ​സ്. ശി​വ​പ്ര​സാ​ദും ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​ജി. മോ​ഹ​ന​ന്‍, ജ​യിം​സ് ചി​ങ്കു​ത​റ, വി.​കെ. സു​ബി​ന, പി. ​സു​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.