ആ​ല​പ്പു​ഴ ജി​ല്ലാ ബാ​സ്ക​റ്റ്ബോ​ൾ സീ​നി​യ​ർ ലീ​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പിൽ പ​വ​റും ജ്യോ​തി​നി​കേ​ത​നും
Wednesday, August 21, 2024 11:30 PM IST
ആ​ല​പ്പു​ഴ: വൈ​എം​സി​എ ഇ​ൻ​ഡോ​ർ ബാ​സ്ക​റ്റ്ബോ​ൾ കോം​പ്ല​ക്സി​ൽ ന​ട​ത്തി​യ എ​ൻ.​സി. ജോ​ൺ ട്രോ​ഫി​ക്കുവേ​ണ്ടി​യു​ള്ള ആ​ല​പ്പു​ഴ ജി​ല്ലാ ബാ​സ്ക​റ്റ്ബോ​ൾ സീ​നി​യ​ർ ലീ​ഗ് ചാ​മ്പ്യ​ൻ​ഷി​പ്സ് പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ആ​ല​പ്പു​ഴ പ​വ​ർ റി​ക്രി​യേ​ഷ​ൻ ക്ല​ബും (70-69) വ​നി​താ വി​ഭാ​ഗ​ത്തി​ൽ പു​ന്ന​പ്ര ജ്യോ​തി​നി​കേ​ത​ൻ സ്കൂ​ളും (43-24) വി​ജ​യി​ക​ളാ​യി. പു​ളി​ങ്കു​ന്ന് സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളും മാ​വേ​ലി​ക്ക​ര ടൗ​ൺ ക്ല​ബു​മാ​ണ് യ​ഥാ​ക്ര​മം റ​ണ്ണ​ർ അ​പ്പ്. ആ​ല​പ്പി ഡി​സ്ട്രി​ക്ട് ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ (എ​ഡി​ബി​എ) സം​ഘ​ടി​പ്പി​ച്ച ചാ​മ്പ്യ​ൻ​ഷി​പ്പ് സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വൈ​എം​സി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ മാ​ത്യു ഏ​ബ്ര​ഹാം ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. ട്രാ​വ​ൻ​കൂ​ർ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജി. ​അ​നി​ൽ കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

കെ​ബി​എ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി റോ​ണി മാ​ത്യു, എ​ഡി​ബി​എ സെ​ക്ര​ട്ട​റി ബി. ​സു​ഭാ​ഷ്, പി​ആ​ർ​ഒ തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ൽ, വൈ​എം​സി​എ സ്പോ​ർ​ട്സ് ഡ​യ​റ​ക്ട​ർ ജോ​ൺ ജോ​ർ​ജ്, ഒ​ബ്സെ​ർ​വ​ർ ടി. ​ജ​യ​മോ​ഹ​ൻ, ബി​നു മ​നോ​ഹ​ര​ൻ, ജയ്സ​ൺ നേ​രോ​ത്ത്, ഡോ. ​ടി​ജോ അ​ല​ക്സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.