ജി​ല്ലാ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ സീ​നി​യ​ര്‍ ലീ​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്‌​ ആ​രം​ഭി​ച്ചു
Tuesday, August 20, 2024 11:36 PM IST
ആ​ല​പ്പു​ഴ: എ​ന്‍.​സി. ജോ​ണ്‍ എ​വ​ര്‍റോ​ളിം​ഗ് ട്രോ​ഫി​ക്കുവേ​ണ്ടി​യു​ള്ള ജി​ല്ലാ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ സീ​നി​യ​ര്‍ ലീ​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്‌​ വൈ​എം​സി​എ ഇ​ന്‍​ഡോ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ കോം​പ്ല​ക്‌​സി​ല്‍ ആ​രം​ഭി​ച്ചു. ആ​ല​പ്പി ഡി​സ്ട്രി​ക്ട് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ (എ​ഡി​ബി​എ) സം​ഘ​ടി​പ്പി​ക്കു​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്‌​സ് ആ​ല​പ്പു​ഴ രൂ​പ​ത ബോ​ര്‍​ഡ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ന്‍ ചെ​യ​ര്‍​മാ​നും കോ​ര്‍​പറേ​റ്റ് മാ​നേ​ജ​രു​മാ​യ ഫാ. ​നെ​ല്‍​സ​ണ്‍ തൈ​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എം​സി​എ സ്‌​പോ​ര്‍​ട്‌​സ് ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​ബി​എ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി റോ​ണി മാ​ത്യു, എ​ഡി​ബി​എ സെ​ക്ര​ട്ട​റി ബി. ​സു​ഭാ​ഷ്, പി​ആ​ര്‍​ഒ തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ല്‍, വൈ​എം​സി​എ വൈ​സ് പ്ര​സി​ഡന്‍റ് സു​നി​ല്‍ മാ​ത്യു ഏ​ബ്ര​ഹാം, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം കു​രു​വി​ള, ഒ​ബ്‌​സെ​ര്‍​വ​ര്‍ ടി. ​ജ​യ​മോ​ഹ​ന്‍, ജോ​സ് സേ​വ്യ​ര്‍, ബി​നു മ​നോ​ഹ​ര​ന്‍, ജെ​യ്‌​സ​ണ്‍ നേ​രോ​ത്ത്, പി.​എ. അ​ല്‍​ഫോ​ന്‍​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. സ​ബ് ജൂ​ണിയ​ര്‍ ഗേ​ള്‍​സ് സം​സ്ഥാ​ന ചാ​മ്പ്യ​ന്‍​ഷി​പ്പില്‍ വി​ജ​യി​ക​ളാ​യ ആ​ല​പ്പു​ഴ ജി​ല്ലാ ടീ​മി​നെ വി.​ജി. വി​ഷ്ണു ആ​ദ​രി​ച്ചു.

ഇന്നു രാ​വി​ലെ 10.30ന് ​ന​ട​ത്തു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ വൈ​എം​സി​എ വൈ​സ് പ്ര​സി​ഡന്‍റ് സു​നി​ല്‍ മാ​ത്യു ഏ​ബ്ര​ഹാം, സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും. ട്രാ​വ​ന്‍​കൂ​ര്‍ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ജി. ​അ​നി​ല്‍കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.