ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ആ​ല​പ്പു​ഴ ലീ​ഗ്: പോ​രാ​ട്ട​ത്തി​ന് വൈ​ദി​ക​രു​ടെ ടീ​മും
Monday, August 19, 2024 11:21 PM IST
ആ​ല​പ്പു​ഴ: വൈ​ദി​ക​രാ​യ ഒ​രു കൂ​ട്ടം പേ​രെ ഒ​രു​മി​പ്പി​ക്കു​ന്ന​ത് ഒ​റ്റ വി​കാ​രം. ബാ​സ്‌​ക​റ്റ്ബോ​ള്‍. എ​ന്‍.​സി. ജോ​ണ്‍ ട്രോ​ഫി​ക്കുവേ​ണ്ടി​യു​ള്ള ആ​ല​പ്പു​ഴ ജി​ല്ലാ ബാ​സ്‌​ക​റ്റ്ബോ​ള്‍ സീ​നി​യ​ര്‍ ലീ​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്സ് 2024ല്‍ ​പ​ങ്കെ​ടു​ക്കു​ന്ന ഒ​രു ടീ​മി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളും വൈ​ദി​ക​രാ​ണ്. ആ​ല​പ്പി ഡി​സ്ട്രി​ക്ട് ബാ​സ്‌​ക​റ്റ്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ (എ​ഡി​ബി​എ) സം​ഘ​ടി​പ്പി​ക്കു​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്സ് 20, 21 തീ​യ​തി​ക​ളി​ല്‍ വൈ​എം​സി​എ ഇ​ന്‍​ഡോ​ര്‍ ബാ​സ്‌​ക​റ്റ്ബോ​ള്‍ കോം​പ്ല​ക്സി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാസ​ഭ​യി​ല്‍ മാ​വേ​ലി​ക്ക​ര കേ​ന്ദ്ര​മാ​ക്കി ബാ​സ്‌​ക​റ്റ്ബോ​ള്‍ ഗെ​യി​മി​നാ​യി മ​ല​ങ്ക​രൈ​റ്റ്സ് എ​ന്ന കൂ​ട്ടാ​യ്മ​യി​ല്‍ ഒ​ത്തു​കൂ​ടു​ന്ന​വ​രാ​ണ് മു​രി​ക്ക​ന്‍​സ് ക്ല​ബ്ബി​ന്‍റെ ജേ​ഴ്സി​യി​ല്‍ ക​ളി​ക്ക​ള​ത്തി​ലി​റ​ങ്ങു​ന്ന വൈ​ദി​ക​ര്‍. സെ​മി​നാ​രി​യി​ല്‍ പ​ഠ​ന​ത്തോ​ടൊ​പ്പം ബാ​സ്‌​ക​റ്റ്ബോ​ളും പ​രി​ശീ​ലി​ച്ച​വ​ര്‍. ഇ​ങ്ങ​നെ താത്പര്യ​മെ​ടു​ക്കു​ന്ന 21 പേ​രു​ടെ കൂ​ട്ടു​കെ​ട്ടി​ലു​ള്‍​പ്പെ​ട്ട​വ​രാ​ണ് ഇ​പ്പോ​ള്‍ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

സാ​ധാ​ര​ണ സൗ​ഹൃ​ദ​മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ടീം ​കൂ​ടു​ത​ല്‍ ഗൗ​ര​വ​ത​ര​മാ​യി വി​വി​ധ ടൂ​ര്‍​ണ​മെ​ന്‍റുക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ക​ളി​ക്കാ​രാ​യ വൈ​ദി​ക​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളെ കോ​ച്ച് ചെ​യ്യാ​നും മ​റ്റു ജോ​ലി​ക​ള്‍​ക്കി​ട​യി​ല്‍ സ​മ​യം ക​ണ്ടെ​ത്താ​റു​ണ്ട്. വി​കാ​രി​മാ​ര്‍ തു​ട​ങ്ങി അ​ധ്യാ​പ​ക​ര്‍ വ​രെ​യു​ള്ള പ​ദ​വി​ക​ളി​ല്‍ സേ​വ​ന​ങ്ങ​ള്‍ ചെ​യ്യു​ന്ന​വ​രാ​ണി​വ​ര്‍. ടീം ​ക്യാ​പ്റ്റ​ന്‍ ഫാ. ​ജി​ന്‍​സ് മെ​പ്പു​റ​ത്തും ടീം ​കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ. ​ജോ​ബി​ന്‍ കാ​മെ​ച്ചം​പ​റ​മ്പി​ലു​മാ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ര്‍ ഈ​വാ​നി​യോ​സ് ട്രോ​ഫി വി​ന്നേ​ഴ്സും ഈ ​വ​ര്‍​ഷം റ​ണ്ണ​ര്‍ അ​പ്പു​മാ​ണ് മ​ല​ങ്ക​രൈ​റ്റ്സ്.