മ​ത​വി​ദ്വേ​ഷ പ്ര​സം​ഗം: എ​സ്എ​ൻ​ഡി​പി സെ​ക്ര​ട്ട​റി​ക്കെ​തി​രേ കേ​സ്
Monday, August 19, 2024 11:21 PM IST
കാ​യം​കു​ളം: മ​ത​വി​ദ്വേ​ഷം വ​ള​ർ​ത്തു​ന്ന രീ​തി​യി​ൽ പ്ര​സം​ഗി​ച്ചെ​ന്ന പ​രാ​തി​യി​ൽ എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

കാ​യം​കു​ളം എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി​യും ബി​ഡി​ജെ​എ​സ് നേ​താ​വു​മാ​യ പ്ര​ദീ​പ് ലാ​ലി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ശാ​ഖ യോ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്ത് വ​ന്നി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് മു​സ്‌​ലിം ഐ​ക്യ​വേ​ദി ഉ​ൾ​പ്പെടെ നി​ര​വ​ധി സം​ഘ​ട​ന​ക​ൾ ന​ൽ​കി​യ പ​രാ​തി​യെത്തുട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കാ​യം​കു​ള​ത്തെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു പ്ര​ദീ​പ് ലാ​ൽ.