പാ​ലം നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​: കി​ട​ങ്ങ​റ​യി​ൽ നീ​രൊ​ഴു​ക്കു ത​ട​സ​പ്പെട്ടു
Monday, August 19, 2024 11:21 PM IST
മങ്കൊ​മ്പ്: പാ​ലം നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ മൂ​ലം എ​സി ക​നാ​ലി​ൽ പ്ര​ള​യ​ജ​ലം ഗ​തി​മാ​റി ഒ​ഴു​കു​ന്നു​വെ​ന്നു പ​രാ​തി. കി​ഴ​ക്ക​ൻ വെ​ള്ളം ശ​ക്ത​മാ​യി ഒ​ഴു​കി​യെ​ത്തു​മ്പോ​ഴും മ​ല​വെ​ള്ളം കി​ഴ​ക്കോ​ട്ടൊ​ഴു​കു​ന്ന​ത് ഭാ​വി​യി​ലും പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​മെ​ന്നാ​ണ് ആ​ക്ഷേ​പം. കി​ട​ങ്ങ​റ കി​ഴ​ക്കേ പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ളാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​ഭാ​സ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. എ​സി റോ​ഡ് ന​വീ​ക​ര​ണ ജോ​ലി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഒ​ന്നാം പാ​ലം എ​ന്ന​റി​യ​പ്പെ​ടു​ന്ന കി​ട​ങ്ങ​റ ഈ​സ്റ്റ് ബ്രി​ഡ്ജ് പു​ന​ർ​നി​ർ​മി​ച്ച​ത്.

പാ​ഴ​യ പാ​ലം പൊ​ളി​ച്ചു​നീ​ക്കി​യ​പ്പോ​ൾ തോ​ട്ടി​ൽ സ്ഥാ​പി​ച്ചി​രു​ന്ന പ​ഴ​യ തൂ​ണു​ക​ൾ പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്തി​രു​ന്നി​ല്ല. ജ​ല​നി​ര​പ്പി​നു താ​ഴെ​യാ​യി തൂ​ണു​ക​ൾ ഇ​പ്പോ​ഴും അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഇ​തി​നു പു​റ​മേ പു​തി​യ പാ​ല​ത്തി​നാ​യും തോ​ട്ടി​ൽ തൂ​ണു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു.

മ​ല​വെ​ള്ള​ത്തി​നൊ​പ്പം ഒ​ഴു​കി​യെ​ത്തി​യ മു​ള​യും മ​ര​ക്കൊ​മ്പു​ക​ളു​മ​ട​ക്കം തൂ​ണു​ക​ളി​ൽ ത​ട്ടി​നി​ൽ​ക്കു​ക​യാ​ണ്. ജ​ല​നി​ര​പ്പി​ന്‍റെ മു​ക​ൾ​ത്ത​ട്ടി​ൽ മാ​ത്ര​മ​ല്ല, ആ​ഴ​ങ്ങ​ളി​ലേ​ക്കും മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടി തി​ട്ട​പോ​ലം രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം തോ​ട്ടി​ലെ നീ​രൊ​ഴു​ക്കു ത​ട​സ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ഇ​തേത്തു​ട​ർ​ന്ന് കു​മ​ര​ങ്ക​രി ഭാ​ഗ​ത്തേ​യ​ക്ക് ഒ​ഴു​കേ​ണ്ട കി​ഴ​ക്ക​ൻ​വെ​ള്ളം എ​സി ക​നാ​ലി​ലൂ​ടെ പൂ​വം, മ​ന​യ്ക്ക​ച്ചി​റ ഭാ​ഗ​ത്തേ​ക്കു ഒ​ഴു​കു​ക​യാ​ണ്.

ഇ​വി​ടെനി​ന്നും കി​ഴ​ക്കോ​ട്ട് മാ​റി എ​സി ക​നാ​ലി​നു കു​റു​കെ സ്ഥി​തി ചെ​യ്യു​ന്ന ആം​ബു​ല​ൻ​സ് പാ​ല​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ് വ​ശ​ത്തും മു​ള​ക്കൂ​ട്ട​ങ്ങ​ളും മ​ര​ക്ക​മ്പു​ക​ളും അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ണ്ട്. സാ​ധാ​ര​ണ​യാ​യി ഈ ​പാ​ല​ത്തി​ന്‍റെ കി​ഴ​ക്കു വ​ശ​ത്താ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞുകൂ​ടു​ന്ന​ത്. ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി എ​സി റോ​ഡ് പു​ന​ർ​നി​ർ​മാ​ണ ഭാ​ഗ​മാ​യി സൃ​ഷ്ടി​ച്ച അ​പാ​ക​ത​ക​ളാ​ൽ കു​ട്ട​നാ​ടി​ന് ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന പാ​രി​സ്ഥി​തി​ക നാ​ശ​ത്തി​ന്‍റെ സൂ​ച​ന​ക​ൾ മാ​ത്ര​മാ​ണി​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.

നടപടിയെടുക്കണം

നി​ല​വി​ലെ സാ​ഹ​ച​ര്യം അ​ത്യ​ന്തം ഗു​രു​ത​ര​മാ​ണെ​ന്ന് കു​ട്ട​നാ​ട് നോ​ർ​ത്ത് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​ിറ്റി അ​ധ്യ​ക്ഷ​ൻ സി.​വി. രാ​ജീ​വ് പ​റ​ഞ്ഞു. പ​ഴ​യ പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ൾ പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്യ​ണ​മെ​ന്നു​കാ​ട്ടി വ​കു​പ്പ് മ​ന്ത്രി, മു​ൻ ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ എ​ന്നി​വ​ർ​ക്കു പ​ല​വ​ട്ടം പ​രാ​തി കൊ​ടു​ത്തി​രു​ന്ന​താ​ണ്.

പാ​ര​തി ന​ൽ​കു​മ്പോ​ൾ ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്തി​രു​ന്ന​ത്. ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കാ​തെ പോ​യ​തു മൂ​ല​മാ​ണ് പ്ര​തി​സ​ന്ധി ആ​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​നി​യെ​ങ്കി​ലും അി​യ​ന്ത​ര​മാ​യി ന​ട​പടി​യെ​ടു​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യാറാ​ക​ണ​മെ​ന്ന് അദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.