നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട് നി​ര്‍​മി​ച്ചുന​ല്കി അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക
Sunday, August 18, 2024 10:39 PM IST
ചേ​ര്‍​ത്ത​ല: നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍​ക്ക് സു​ര​ക്ഷി​ത ഭ​വ​ന​മൊ​രു​ക്കി അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക. ക​ഴി​ഞ്ഞ മ​ക​രം പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് അ​ര്‍​ഹ​രാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ടൊ​രു​ക്കി ന​ല്‍​കാ​ന്‍ ബ​സി​ലി​ക്ക ക​മ്മ​ിറ്റി തീ​രു​മാ​ന​മെ​ടു​ത്ത​ത്. സ്വ​ന്ത​മാ​യൊ​രു വീ​ട് സ്വ​പ്നം ക​ണ്ട മൂ​ന്നു​കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് 25 ല​ക്ഷ​ത്തോ​ളം മു​ത​ല്‍ മു​ട​ക്കി വീ​ടു നി​ര്‍​മി​ച്ച​ത്. ജാ​സ്മി​ന്‍ നോ​ബി​ള്‍ കാ​ക്ക​രി​യി​ല്‍, ജ​യ്ന​മ്മ ലാ​സ​ര്‍ പ​ള്ളി​ക്ക​ത്ത​യ്യി​ല്‍, ഗ​ബ്രി​യേ​ല്‍ ജോ​ണ്‍ പ​ള്ളി​ക്ക​ത്ത​യ്യി​ല്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വീ​ടു നി​ര്‍​മി​ച്ചുന​ല്കി​യ​ത്. വീ​ടു​ക​ളു​ടെ ആ​ശീ​ര്‍​വാ​ദ​ക​ര്‍​മ​വും താ​ക്കോ​ല്‍​ദാ​ന​വും ബ​സി​ലി​ക്ക റെ​ക്ട​ര്‍ ഫാ. ​യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ല്‍​ത്ത​യ്യി​ല്‍ നി​ര്‍​വ​ഹി​ച്ചു.