ഓടിക്കൊണ്ടിരുന്ന ബ​സി​നു​മു​ക​ളി​ല്‍ വൈ​ദ്യു​തി​ലൈ​ന്‍ പൊ​ട്ടി​വീണു
Wednesday, August 21, 2024 11:30 PM IST
ഹ​രി​പ്പാ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​നു​ മു​ക​ളി​ല്‍ വൈ​ദ്യു​തി​ലൈ​ന്‍ പൊ​ട്ടി​വീ​ണു. വീ​യ​പു​രം ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്കൂ​ളി​നു സ​മീ​പ​ത്തെ ​ജം​ഗ്ഷ​നി​ലാ​ണു സം​ഭ​വം. എ​രു​മേ​ലി​യി​ല്‍ നി​ന്നു ഹ​രി​പ്പാ​ട്ടേ​ക്കു വ​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നു മുകളിലാണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30ന് വൈ​ദ്യു​തി​ലൈ​ന്‍ പൊ​ട്ടി​വീ​ണ​ത്. ജം​ഗ്ഷ​നി​ല്‍ ആളെയി​റ​ക്കി ബസ് മു​മ്പോ​ട്ടെ​ടു​ക്കു​മ്പോ​ഴാ​ണ് ലൈ​ന്‍ പൊ​ട്ടി​വീ​ണ​ത്.

പിറകേ തി​രു​വ​ല്ല​യി​ല്‍ നി​ന്ന് ഹ​രി​പ്പാ​ട്ടേ​ക്കു വ​ന്ന കെ​എ​സ് ആ​ര്‍​ടി​സി​ ബസി​ലെ ക​ണ്ട​ക്ട​ര്‍ സു​മ​യാ​ണ് ക​മ്പി പൊ​ട്ടി​വീ​ഴു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ന്‍​ത​ന്നെ സു​മ വി​വ​രം മു​ന്‍​വ​ശ​ത്ത് നി​ര്‍​ത്തി​യി​രു​ന്ന ബ​സി​ലെ ഡ്രൈ​വ​റെ അ​റി​യി​ക്കു​ക​യും ഡ്രൈ​വ​ര്‍ യാ​ത്ര​ക്കാ​രെ ബ​സി​ല്‍നി​ന്ന് ഇ​റ​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഉ​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ല്‍ പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തിവിതരണം നി​ല​ച്ചി​രു​ന്ന​തി​നാ​ല്‍ വ​ന്‍​ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.

പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റി​ന്‍റെ പി.​എ.​ഷാ​ന​വാ​സ് വിവരം അറിയിച്ചതിനെത്തു ടർന്ന് എ​ട​ത്വ വൈദ്യുതി സെ​ക‌്ഷ​ന്‍ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രെ​ത്തി വൈ​ദ്യു​തി​ലൈ​ന്‍ മാ​റ്റി​യ ​ശേ​ഷ​മാ​ണ് ബ​സു​ക​ള്‍ സ​ര്‍​വീ​സ് തു​ട​ർന്നത്. അ​ര​മ​ണി​ക്കൂറോ​ളം ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം​ ത​ട​സ​പ്പെ​ട്ടു.