ഇ​ന്‍​ഫാം-​ക്രി​സ് ക​ർ​ഷ​ക​ദി​നം ആ​ച​രി​ച്ചു
Sunday, August 18, 2024 10:39 PM IST
മ​ങ്കൊ​മ്പ്: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കാ​ര്‍​ഷി​ക ജി​ല്ലാ ഇ​ന്‍​ഫാം-​ക്രി​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ര്‍​ഷ​ക​ദി​നാ​ച​ര​ണ​വും മു​തി​ര്‍​ന്ന ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്ക​ലും ന​ട​ന്നു. മാ​മ്പു​ഴ​ക്ക​രി ക്രി​സ് സെ​ന്‍റ​റി​ല്‍ ന​ട​ന്ന പ​രി​പാ​ടി​ക​ള്‍ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൃ​ഷി​യി​ല​ട​ക്കം സ​മൂ​ഹ​ത്തി​ന് ഇ​ത്ര​യേ​റെ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ കു​ട്ട​നാ​ട് പോ​ലെ ഒ​രു പ്ര​ദേ​ശം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ല്‍ മ​റ്റെ​ങ്ങു​മി​ല്ല. ദൈ​വ​വി​ളി​യു​ടെ സ​മൃ​ദ്ധി​യി​ലും കു​ട്ട​നാ​ടു​ത​ന്നെ​യാ​ണ് മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. എ​ന്നാ​ല്‍, പു​തി​യ ത​ല​മു​റ​യി​ല്‍​നി​ന്നും ഇ​ത്ത​രം സം​ഭാ​വ​ന​ക​ള്‍ ഉ​ണ്ടാ​കാ​ത്ത​തി​നെ​പ്പ​റ്റി ആ​ലോ​ചി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മ​പ്പെ​ടു​ത്തി.

ക്രി​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വി​കാ​രി ജ​ന​റാ​ള്‍ മോ​ൺ. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ന്‍​ഫാം ദേ​ശീ​യ ചെ​യ​ര്‍​മാ​ന്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ല്‍ ഇ​ന്‍​ഫാം മെം​ബ​ര്‍​ഷി​പ്പു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള മു​തി​ര്‍​ന്ന ക​ര്‍​ഷ​ക​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. പു​ളി​ങ്കു​ന്ന് ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ടോം ​പു​ത്ത​ന്‍​ക​ളം, ഇ​ന്‍​ഫാം ക്രി​സ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സോ​ണി പ​ള്ളി​ച്ചി​റ, പി​ആ​ര്‍​ഒ ടോം ​ജോ​സ​ഫ്, പ്ര​സി​ഡ​ന്‍റ് ഡോ.​പി.​ജെ. സേ​വി​ച്ച​ന്‍, ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം ജോ​ര്‍​ജ് മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.