ഓ​ണ​പ്പൂ​ക്ക​ളം ഒ​രു​ക്കാ​ൻ ബ​ന്ദി​പ്പൂ​ക്ക​ൾ: വി​ള​വെ​ടു​പ്പു​മാ​യി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ
Tuesday, August 20, 2024 11:36 PM IST
കാ​യം​കു​ളം: ബ​ന്ദി​പ്പൂ വി​ള​വെ​ടു​ത്ത് ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് മു​തു​കു​ളം പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ. പ​ഞ്ചാ​യ​ത്തി​ലെ ഒ​ൻ​പ​താം വാ​ർ​ഡി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൃ​ഷി ചെ​യ്ത ബ​ന്ദി​പ്പൂകൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ആ​ണ് ന​ട​ന്ന​ത്. മ​ഞ്ഞ​യും ഓ​റ​ഞ്ചും നി​റ​ത്തി​ലു​ള്ള ബ​ന്ദി​പ്പൂ​ക്ക​ൾ ഓ​ണ​ത്തി​ന് ‘ഒ​രുകു​ട്ട പൂ​വ്’ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കൃ​ഷി ചെ​യ്ത​ത്. വി​ള​വെ​ടു​പ്പ് ഉ​ദ്‌​ഘാ​ട​നം മു​തു​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി.​ ജ്യോ​തി​പ്ര​ഭ നി​ർ​വ​ഹി​ച്ചു.