ഗു​രു​ദ​ർ​ശ​ന​ം പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ഉ​ത​കു​ന്ന​തെ​ന്നു കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി
Wednesday, August 21, 2024 11:30 PM IST
പൂ​ച്ചാ​ക്ക​ൽ: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ ദ​ർ​ശ​ന​വും സ​ന്ദേ​ശ​ങ്ങ​ളും മ​നു​ഷ്യ​ഹൃ​ദ​യ​ങ്ങ​ളി​ൽ എ​ത്തി​യാ​ൽ തീ​രാ​വു​ന്ന പ്ര​തി​സ​ന്ധി​ക​ൾ മാ​ത്ര​മേ ഇന്നു ​ലോ​കം അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു​ള്ളൂവെ​ന്ന് കേ​ന്ദ്രമ​ന്ത്രി സു​രേ​ഷ് ഗോ​പി. ശ്രീ​നാ​രാ​യ​ണ ഗു​രു ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് എ​സ്എ​ൻഡിപി യോ​ഗം പാ​ണാ​വ​ള്ളി മേ​ഖ​ല സം​ഘ​ടി​പ്പി​ച്ച ജ​യ​ന്തി ആ​ഘോ​ഷ യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു മ​ണ​പ്പു​റം ജം​ഗ്ഷ​നി​ൽ പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ണാ​വ​ള്ളി മേ​ഖ​ലാ ചെ​യ​ർ​മാ​ൻ കെ.​എ​ൽ. അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​എ​ൻ.​ഡി.​പി യോ​ഗം കൗ​ൺ​സി​ല​ർ പി.​ടി മ​ന്മ​ഥ​ൻ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

മേ​ഖ​ല ക​ൺ​വീ​ന​ർ ബി​ജു​ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചേ​ർ​ത്ത​ല യൂ​ണി​യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ടി. ​അ​നി​യ​പ്പ​ൻ സ്കോ ള​ർ​ഷി​പ്പ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ബൈ​ജു അ​റു​കു​ഴി ഗു​രു സ​ന്ദേ​ശം ന​ൽ​കി. മം​ഗ​ല്യനി​ധി വി​ത​ര​ണം തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ വി.​ആ​ർ. ര​ജി​ത നി​ർ​വ​ഹി​ച്ചു.