മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത് പ​ച്ച​ക്ക​ള്ളം: കൊ​ടി​ക്കു​ന്നി​ല്‍
Wednesday, August 21, 2024 11:30 PM IST
എടത്വ: ​ഹേ​മ ക​മ്മീഷൻ ന​ല്‍​കി​യ റിപ്പോർട്ട് ഒ​രി​ക്ക​ലും പു​റ​ത്തു വ​രി​ല്ലാ​യെ​ന്ന് ധ​രി​ച്ച​തി​നാ​ലാ​ണ് മു​ഖ്യ​മ​ന്ത്രി പ​ച്ച​ക്ക​ള്ളം പ​റ​ഞ്ഞ​തെ​ന്ന് കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റിയം​ഗം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി. റിപ്പോർട്ട് പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. റി​പ്പോ​ര്‍​ട്ട് പു​റ​ത്തു വി​ട​രു​തെ​ന്ന് ക​മ്മീഷൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. കോ​ണ്‍​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക്യാ​മ്പ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു.

സി​നി​മ​യു​ടെ മ​റ​വി​ല്‍ പോ​ക്‌​സോ അ​തി​ക്ര​മം അ​ട​ക്കം ന​ട​ത്തി​യ സി​നി​മാ മേ​ഖ​ല​യി​ല്‍ ഉ​ള്ള​വ​രു​ടെ പേ​രു​ക​ള്‍ പു​റ​ത്തു​വി​ടാ​നു​ള​ള ധൈ​ര്യം മു​ഖ്യ​മ​ന്ത്രി കാ​ണി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. നാ​ല​ര വ​ര്‍​ഷ​ത്തോ​ളം റി​പ്പോ​ര്‍​ട്ട് പൂ​ഴ്ത്തിവ​ച്ച പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​നി​യെ​ങ്കി​ലും പീ​ഡ​ക​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​വി. രാ​ജീ​വ്, ജോ​ര്‍​ജ് മാ​ത്യു പ​ഞ്ഞി​മ​രം എ​ന്നി​വ​ര്‍ ക്യാ​മ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വി​ന് നേ​തൃ​ത്വം ന​ല്‍​കി. കെ​പിസി​സി രാഷ്‌ട്രീയകാ​ര്യ സ​മി​തി അം​ഗം കെ.​സി. ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി. ​ബാ​ബു പ്ര​സാ​ദ്, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ര്‍, എം. ​മു​ര​ളി, സു​നി​ല്‍ പി. ​ഉ​മ്മ​ന്‍, സ​ജി ജോ​സ​ഫ്, ടി​ജി​ന്‍ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.