തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഒ​പി ബ്ലോ​ക്ക് നി​ർ​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി
Tuesday, August 20, 2024 6:42 AM IST
തി​രു​വ​ല്ല: തി​രു​വ​ല്ല താ​ലൂ​ക്ക്‌ ആ​ശു​പ​ത്രി​യി​ലെ ഒ​പി ബ്ലോ​ക്ക്‌ നി​ർ​മാ​ണ​ത്തിന് 15 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ അ​റി​യ​ിച്ചു. നി​ർ​മാ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു.

15 കോ​ടി ചെ​ല​വി​ൽ മൂ​ന്നു നി​ല​ക​ളി​ലാ​യി 32,000 ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് പു​തി​യ ഒ​പി ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണം. 10,200 ച​തു​ര​ശ്ര അ​ടി വി​സ്‌​തീ​ർ​ണ​ത്തി​ലാ​ണ്‌ ഓ​രോ നി​ല​യും.

മൂ​ന്നാം നി​ല​യു​ടെ മു​ക​ൾഭാ​ഗം റൂ​ഫ്‌ ചെ​യ്യു​ന്ന​തുൾ​പ്പെ​ടെ അ​ട​ങ്ങു​ന്ന​താ​ണ്‌ പ​ദ്ധ​തി. കെ​ട്ടി​ടനി​ർ​മാ​ണം, ഇ​ല​ക്‌​ട്രി​ക്ക​ൽ ജോ​ലി​ക​ൾ, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്‌ ജോ​ലി​ക​ൾ എ​ന്നി​വ​യ്‌​ക്കാ​യും തു​ക വി​നി​യോ​ഗി​ക്കും. ഒ​ന്നാം നി​ല​യി​ൽ ഒ​പി മു​റി, എ​ക്‌​സ്‌-റേ, ​സ്‌​കാ​നിം​ഗ്, വെ​യി​റ്റിം​ഗ് ഏ​രി​യ തു​ട​ങ്ങി​യ​വ​യാ​ണ് രൂ​പ​ക​ല്പ​ന ചെ​യ്‌​തി​രി​ക്കു​ന്ന​ത്‌.

ര​ണ്ടാം നി​ല​യി​ൽ ഡോ​ക്‌​ട​ർ റൂം, ​ന​ഴ്‌​സ്‌ മു​റി, വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ മു​റി​ക​ൾ എ​ന്നി​വ​യും മൂ​ന്നാം നി​ല​യി​ൽ വി​ശ്ര​മ മു​റി, വ​യോ​മി​ത്ര മു​റി, ലാ​ബ്‌, ഡൈ​നിം​ഗ് റൂം, ​കി​ച്ച​ൺ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ന്നു. കൂ​ടാ​തെ ഒ​ന്നാം നി​ല​യി​ൽനി​ന്ന്‌ നി​ല​വി​ലു​ള്ള ഐ​പി ബ്ലോ​ക്കു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​വും നി​ർ​മി​ക്കും.