സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ കാ​രു​ണ്യ​യാ​ത്ര നാ​ളെ
Wednesday, August 21, 2024 3:03 AM IST
പ​ത്ത​നം​തി​ട്ട: വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തി​നാ​യി 25 വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചുന​ല്‍​കു​ന്ന​തി​ന് സം​സ്ഥാ​ന ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ തീ​രു​മാ​നപ്ര​കാ​രം എ​ല്ലാ ജി​ല്ല​ക​ളി​ലും ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ കാ​രു​ണ്യ യാ​ത്ര​ക​ള്‍ ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ട്ട​യം, ക​ണ്ണൂ​ര്‍, പാ​ല​ക്കാ​ട് എ​ന്നീ ജി​ല്ല​ക​ളി​ല്‍ കാ​രു​ണ്യയാ​ത്ര ന​ട​ന്നു.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കാ​രു​ണ്യ​യാ​ത്ര നാ​ളെ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. അ​ന്നുത​ന്നെ കാ​സ​ര്‍​ഗോ​ഡ്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ര്‍, ആ​ല​പ്പു​ഴ, കൊ​ല്ലം ജി​ല്ല​ക​ളി​ലും കാ​രു​ണ്യ​യാ​ത്ര ന​ട​ത്തും. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കാ​രു​ണ്യ​യാ​ത്ര നാ​ളെ രാ​വി​ലെ 9.30 ന് ​പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ പ​ത്ത​നം​തി​ട്ട ആ​ര്‍​ടി​ഒ എ​ച്ച്. അ​ന്‍​സാ​രി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും.