കോ​ഴ​ഞ്ചേ​രി​യി​ൽ ഹാ​ൻ​ടെ​ക്സ് ഷോ​റൂം തു​റ​ന്നു
Tuesday, August 20, 2024 6:43 AM IST
കോ​ഴ​ഞ്ചേ​രി: കോ​ഴ​ഞ്ചേ​രി തൊ​ള്ളാ​യി​ര​ക്കു​ഴി, അ​നു​ഗ്ര​ഹ കോം​പ്ല​ക്സ് കെ​ട്ടി​ട​ത്തി​ല്‍ ഹാ​ന്‍​ടെ​ക്സി​ന്‍റെ ന​വീ​ക​രി​ച്ച ഷോ​റൂം മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഴ​ഞ്ചേ​രി ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​യി എം. ​മാ​ത്യു മു​ത്തൂ​റ്റി​ന് ന​ല്‍​കി ആ​ദ്യവി​ല്പ​ന മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

ഹാ​ന്‍​ടെ​ക്സ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ പി.​വി. ര​വീ​ന്ദ്ര​ന്‍, കൈ​ത്ത​റി ടെ​ക്സ്‌​റ്റൈ​ല്‍​സ് ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ.​എ​സ്. അ​നി​ല്‍​കു​മാ​ര്‍, ഹാ​ന്‍​ടെ​ക്സ് ഫൈ​നാ​ന്‍​സ് മാ​നേ​ജ​ര്‍ പി.​എ​സ്. സു​ധാ​ദേ​വി, മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ എ​സ്. ഹ​രി​ലാ​ല്‍, ബാ​ബു കോ​യി​ക്ക​ലേ​ത്ത്, ബി​ജി​ലി പി.​ ഈ​ശോ, മി​നി സു​രേ​ഷ്, ഗീ​തു മു​ര​ളി, സു​മി​ത ഉ​ദ​യ​കു​മാ​ര്‍, ജി​ജി വ​ര്‍​ഗീ​സ്, സാ​ലി ഫി​ലി​പ്പ്, ജെ​റി മാ​ത്യു സാം ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഓ​ണ​ത്തെ വ​ര​വേ​ല്‍​ക്കു​ന്ന​തി​നാ​യി വി​പു​ല​മാ​യ വ​സ്ത്ര ശേ​ഖ​ര​മാ​ണ് ഹാ​ന്‍​ടെ​ക്സ് ഷോ​റൂ​മു​ക​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കേ​ര​ള സാ​രി​ക​ള്‍, സെ​റ്റ്മു​ണ്ട്, മു​ണ്ട്, ഷ​ര്‍​ട്ടു​ക​ള്‍, ബെ​ഡ് ഷീ​റ്റു​ക​ള്‍, ക​ണ്ണൂ​ര്‍ ഫ​ര്‍​ണി​ഷിം​ഗ്, കു​ട്ടി​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഷോ​റൂ​മു​ക​ളി​ൽ ല​ഭ്യ​മാ​കും. കോ​ഴ​ഞ്ചേ​രി​യി​ൽ 2018ലെ ​പ്ര​ള​യ​ത്തെത്തു​ട​ർ​ന്നു​ണ്ടാ​യ ന​ഷ്ട​ത്തി​ൽ അ​ട​ച്ചി​ട്ടി​രു​ന്ന ഷോ​റൂ​മാ​ണ് ന​വീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.