വൈ​എം​സി​എ സ​ബ് റീ​ജൺ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
Tuesday, August 20, 2024 6:42 AM IST
ഇ​ര​വി​പേ​രൂ​ർ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്യസ​മ​ര രം​ഗ​ത്ത് വൈ​എം​സി​എ ശ്ര​ദ്ധേ​യ​മാ​യ സാ​ന്നി​ധ്യ​മാ​യി​രു​ന്നു​വെ​ന്ന് ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള. വൈ​എം​സി​എ തി​രു​വ​ല്ല സ​ബ് റീ​ജന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഇ​ര​വി​പേ​രൂ​ർ വൈ​എം​സി​എ ഹാ​ളി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.സ​ബ് - റീ​ജ​ൺ ചെ​യ​ർ​മാ​ൻ ജോ​ജി പി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​എം​സി​എ കേ​ര​ളാ റീ​ജ​ൺ ചെ​യ​ർ​മാ​ൻ ജോ​സ് നെ​റ്റി​ക്കാ​ട​ൻ, മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ൻ, സ​ബ് - റീ​ജ​ൺ ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​നി​ൽ മ​റ്റ​ത്ത്, വൈ​സ് ചെ​യ​ർ​മാ​ന്മാ​രാ​യ തോ​മ​സ് വി. ​ജോ​ൺ, നി​തി​ൻ വ​ർ​ക്കി ഏ​ബ്ര​ഹാം, ഇ​ര​വി​പേ​രൂ​ർ വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ഐ​പ്പ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.