യു​ഡി​ഐ​ഡി കാ​ർ​ഡ് പു​തു​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി
Thursday, August 22, 2024 2:57 AM IST
പ​ത്ത​നം​തി​ട്ട: പ്ര​കാ​ശ​ധാ​ര സ്പെ​ഷ​ൽ സ്കൂ​ളി​ന്‍റെ ര​ജ​ത ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ സെ​പ്ഷ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് യു​ഡി​ഐ​ഡി കാ​ർ​ഡ് പു​തു​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് ഓ​ഫീ​സ​ർ ഷം​ല ബീ​ഗം ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നി​ൽ പി. ​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി സൈ​മ​ൺ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​വി​ൽ​സ​ൺ ഏ​ബ്ര​ഹാം, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​കെ. രാ​ജ​ൻ,

ജൂ​ബി​ലി ക​ൺ​വി​ന​ർ ഷാ​ജി മ​ഠ​ത്തി​ലേ​ത്ത്, ജെ​സി വ​ർ​ഗീ​സ്, പ്രീ​ത കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി 150 ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു.