ഭി​ന്ന​ശേ​ഷി​ക്കാ​രെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ ക​ട​മ: ജി​ല്ലാ ക​ള​ക്ട​ർ
Thursday, August 22, 2024 2:57 AM IST
തി​രു​വ​ല്ല: ഭി​ന്ന​ശേ​ഷി​ക്കാ​രെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ ബാ​ധ്യ​ത​യാ​യി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​ൻ. ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നേ​ഹാ​ർ​ദ്രം ചൈ​ൽ​ഡ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജി​ല്ലാ ക​ള​ക്ട​ർ.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കു​വേ​ണ്ടി ഇ​ൻ​ഷു​റ​ൻ​സ് അ​ട​ക്ക​മു​ള്ള ധാ​രാ​ളം പ​ദ്ധ​തി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ർ​ക്കാ​ർ ന​ട​ത്തു​ന്നു​ണ്ടെ​ന്നും എ​ന്നാ​ൽ നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​ത്ത​രം കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളി​ൽ​പ്പോ​ലും അ​തേ​ക്കു​റി​ച്ച് വേ​ണ്ട​ത്ര അ​വ​ബോ​ധം വ​ള​ർ​ന്നി​ട്ടി​ല്ലാ​യെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ​യും ശി​ശു​രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ്നേ​ഹാ​ർ​ദ്രം ചൈ​ൽ​ഡ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. ആ​ശു​പ​ത്രി മാ​നേ​ജ​ർ ഫാ. ​സി​ജോ പ​ന്ത​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യ ഡോ. ​ജോ​ർ​ജ് ചാ​ണ്ടി മ​റ്റീ​ത്ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശി​ശു​രോ​ഗ​വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജി​ജോ ജോ​സ​ഫ് ജോ​ൺ , ഡ​വ​ല​പ്മെ​ന്‍റ​ൽ പീ​ഡി​യാ​ട്രീ​ഷ​ൻ ഡോ.​ആ​ൽ​ഫി സി. ​തോ​മ​സ്, സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​എ​ലി​സ​ബ​ത്ത് വ​ർ​ക്കി ചെ​റി​യാ​ൻ, ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ന്‍റ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​തോ​മ​സ് മാ​ത്യു,

സ്നേ​ഹാ​ർ​ദ്രം ഇ​ൻ ചാ​ർ​ജ് ഹ​ന്ന നെ​ൽ​സ​ൺ, ഒ​ക്യു​പ്പേ​ഷ​ണ​ൽ തെ​റാ​പ്പി​സ്റ്റ് എ​സ്. അ​ജി​ത്ത്, കെ. ​അ​മൃ​ത, ജോ​ൺ​സ​ൺ ഇ​ട​യാ​റ​ന്മു​ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ്ഥാ​പ​ക​അം​ഗ​ങ്ങ​ളാ​യ ഡോ. ​എ​ലി​സ​ബ​ത്ത് വ​ർ​ക്കി ചെ​റി​യാ​നെ​യും ഡോ. ​തോ​മ​സ് മാ​ത്യു​വി​നെ​യും ച​ട​ങ്ങി​ൽ വ​ച്ച് ആ​ദ​രി​ച്ചു.