ശാ​ന്തി​ന​ഗ​ര്‍-ഇ​ട​ത്താ​വ​ളം റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണം: കോ​ണ്‍​ഗ്ര​സ്
Wednesday, August 21, 2024 2:45 AM IST
മൈ​ല​പ്ര: മൈ​ല​പ്ര - ശാ​ന്തി​ന​ഗ​ര്‍ - ഇ​ട​ത്താ​വ​ളം റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ശാ​ന്തി​ന​ഗ​ര്‍ വാ​ര്‍​ഡ് പ്ര​വ​ര്‍​ത്ത​ക​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കു​മ്പ​ഴ​വ​ട​ക്ക് - കു​ല​ശേ​ഖ​ര​പ​തി റോ​ഡി​നെ​യും പ​ത്ത​നം​തി​ട്ട - മൈ​ല​പ്ര റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്.

റോ​ഡ് ത​ക​ര്‍​ന്ന് ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ല്‍​സ​ണ്‍ തു​ണ്ടി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി അം​ഗ​ങ്ങ​ളാ​യ ജ​യിം​സ് കീ​ക്ക​രി​ക്കാ​ട്ട്, പി.​കെ.​ഗോ​പി, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ബു മാ​ത്യു, ദേ​ശീ​യ കാ​യി​ക വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ബി മൈ​ല​പ്ര, മു​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു തോ​മ​സ്, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് തോ​മ​സ്, ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റാ​യി പി.​ടി.​ അ​ച്ച​ന്‍​കു​ഞ്ഞി​നെ​യും മ​റ്റു ഭാ​ര​വാ​ഹി​ക​ളേ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.