ആ​ന​ന്ദ് ഏ​ക​ര്‍​ഷി​യു​ടെ നേ​ട്ട​ത്തി​ല്‍ അ​ഭി​മാ​ന​ത്തോ​ടെ പു​തു​ശേ​രി ഗ്രാ​മം
Wednesday, August 21, 2024 2:45 AM IST
മ​ല്ല​പ്പ​ള്ളി: ഏ​റ്റ​വും ന​ല്ല സി​നി​മ​യ്ക്കു​ള്ള ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​രം നേ​ടി​യ 'ആ​ട്ട'​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ ആ​ന​ന്ദ് ഏ​ക​ര്‍​ഷി​യു​ടെ നേ​ട്ട​ത്തി​ല്‍ അ​ഭി​മാ​നം കൊ​ള്ളു​ക​യാ​ണ് പു​തു​ശേ​രി ഗ്രാ​മം.

മ​ല്ല​പ്പ​ള്ളി പു​തു​ശേ​രി ക​ണ്ണ​മ​ല ത​ട​ത്തേ​ല്‍ കെ.​എം. ഏ​ബ്ര​ഹാ​മി​ന്‍റെ​യും (ജി​മ്മി) സൗ​മി​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​നാ​യ ആ​ന​ന്ദ് ഏ​ക​ര്‍​ഷി എ​ന്ന​റി​യ​പ്പെ​ടു​ന്ന സെ​ബാ​സ്റ്റ്യ​ന്‍. അ​വാ​ര്‍​ഡ് ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും ആ​ന​ന്ദ് ഏ​ക​ര്‍​ഷി​ത​ന്നെ​യാ​ണ് നി​ര്‍​വ​ഹി​ച്ച​ത്.

മൂ​ന്നു ദേ​ശീ​യ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി​യ​തു​കൂ​ടാ​തെ 2023ലെ ​കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്‌​സ് മി​ക​ച്ച സം​വി​ധാ​യ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തും ആ​ന​ന്ദി​നെ​യാ​ണ്. അ​മേ​രി​ക്ക​യി​ല്‍ ലോ​സ്ഏ​ഞ്ച​ല്‍​സ് ഇ​ന്ത്യ​ന്‍ ഫി​ലിം ഫെ​സ്റ്റി​വ​ലി​ല്‍ മി​ക​ച്ച ച​ല​ച്ചി​ത്ര​ത്തി​നു​ള്ള അ​വാ​ര്‍​ഡും നേ​ടി.

ഗോ​വ, മും​ബൈ, കേ​ര​ള ഫി​ലിം ഫെ​സ്റ്റി​വ​ക​ളി​ല്‍ മി​ക​ച്ച സി​നി​മ​യ്ക്കു​ള്ള അ​വാ​ര്‍​ഡും ആ​ന​ന്ദി​ന്‍റെ ആ​ട്ടം നേ​ടി​യി​രു​ന്നു. ചെ​റു​പ്രാ​യ​ത്തി​ല്‍​ത്ത​ന്നെ ആ​ദ്യ സി​നി​മ​യി​ലൂ​ടെ അം​ഗീ​കാ​ര​ങ്ങ​ളു​ടെ നെ​റു​ക​യി​ല്‍ മു​ത്ത​മി​ട്ട യു​വ പ്ര​തി​ഭ​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി നി​ര​വ​ധി​പേ​ര്‍ വീ​ട്ടി​ലെ​ത്തു​ന്നു​ണ്ട്.