ഓ​ണം ഖാ​ദി മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, August 20, 2024 6:43 AM IST
ഇ​ല​ന്തൂ​ർ: ഓ​ണം ഖാ​ദി മേ​ള​യു​ടെ ജി​ല്ലാത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ഓ​ഫീ​സി​ൽ ആ​ന്‍റോ ആ​ന്‍റണി എം​പി നി​ർ​വ​ഹി​ച്ചു.

ഇ​ല​ന്തൂ​ർ ഗ്രാ​മപ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് മേ​ഴ്‌​സി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ആ​ദ്യ​വി​ല്പ​ന ഗ്രാ​മപ​ഞ്ചാ​യ​ത്ത് അം​ഗം കെ.​പി. മു​കു​ന്ദ​ൻ കൃ​ഷിവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജ​യ​പ്ര​കാ​ശി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ഖാ​ദി ബോ​ർ​ഡ്‌ അം​ഗം സാ​ജ​ൻ തൊ​ടു​ക, കെ ​ജി​ഒ​യു ജി​ല്ലാ പ്ര​സി​ഡന്‍റ് ജോ​സ് ഫി​ലി​പ്പ്, എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.ആ​ർ. പ്ര​വീ​ൺ, കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഐ​പ്പ് ജോ​ർ​ജ്, കേ​ര​ള ഗാ​ന്ധി സ്മാ​ര​ക​നി​ധി പ്ര​തി​നി​ധി വാ​സു​ദേ​വ​ൻ പി​ള്ള, ആ​ല​പ്പു​ഴ സ​ർ​വോ​ദ​യ സം​ഘം പ്ര​തി​നി​ധി പ്ര​വീ​ണ പി. ​പി​ള്ള, ജി​ല്ലാ ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ പ്രോ​ജ​ക്റ്റ്‌ ഓ​ഫീ​സ​ർ സാ​ബു ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.