ടി​ടി​ഐ, പി​പി​ടി​ഐ സം​സ്ഥാ​ന ക​ലോ​ത്സ​വം കോ​ഴ​ഞ്ചേ​രി​യി​ൽ
Tuesday, August 20, 2024 6:43 AM IST
പ​ത്ത​നം​തി​ട്ട: ടി​ടി​ഐ, പി​പി​ടി​ഐ സം​സ്ഥാ​ന ക​ലോ​ത്സ​വം സെ​പ്റ്റം​ബ​ർ നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ കോ​ഴ​ഞ്ചേ​രി​യി​ൽ ന​ട​ക്കും. സ്വാ​ഗ​തസം​ഘ രൂ​പീ​ക​ര​ണ യോ​ഗം കോ​ഴ​ഞ്ചേ​രി ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ബി​ജി​ലി പി. ​ഈ​ശോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ലാ​മേ​ള​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി 101 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. മു​ൻ എം​എ​ൽ​എ കെ.​സി. രാ​ജ​ഗോ​പാ​ൽ, ഡി​ഡി​ഇ ബി.​ആ​ർ. അ​നി​ല, അ​ശോ​ക്‌കു​മാ​ർ, ജെ​ബി തോ​മ​സ്, റെ​ജി ചാ​ക്കോ, ഹു​സൈ​ൻ, ജോ​ൺ ബോ​സ്കോ, സി. ​ബി​ന്ദു, സു​ശീ​ൽകു​മാ​ർ,അ​നി​ത ജി. ​നാ​യ​ർ, അ​ൻ​വ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ലോ​ത്സ​വ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ ലോ​ഗോ ക്ഷ​ണി​ച്ചു. 22നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ൻ​പാ​യി rejichacko2007@ gmail.com (9495437686) എ​ന്ന മെ​യി​ലി​ൽ ലോ​ഗോ ല​ഭി​ക്ക​ണം.