സീ​ത​ത്തോ​ട്ടി​ൽ മ​രം വീ​ണ് വീ​ടു ത​ക​ർ​ന്നു, പി​ഞ്ചു​കു​ഞ്ഞ​ട​ക്കം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് പ​രി​ക്ക്
Thursday, August 22, 2024 2:57 AM IST
സീ​ത​ത്തോ​ട്: സീ​ത​ത്തോ​ട് വെ​ട്ടു​വേ​ലി​പ്പ​ടി കൈ​മൂ​ട്ടി​ൽ ശ്യാ​മ​ള​യു​ടെ വീ​ട് മ​രം വീ​ണ് ത​ക​ർ​ന്നു. വീ​ട്ടി​നു​ള്ളി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന ഒ​ന്ന​ര വ​യ​സു​ള്ള കു​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രി​ക്ക്. ക​ഴി​ഞ്ഞ രാ​ത്രി 10.30 നാ​ണ് സം​ഭ​വം. ഓ​ട് വീ​ണാ​ണ് പ​രി​ക്ക്.

ശ്യാ​മ​ള​യും മ​ക​ളും ഒ​ന്ന​ര വ​യ​സു​ള്ള ചെ​റു​മ​ക​ൾ അ​ൻ​വി​ക​യും മു​റി​ക്കു​ള്ളി​ൽ ഉ​റ​ക്കി​ക്കി​ട​ക്കു​മ്പോ​ഴാ​ണ് ശ​ക്തി​യാ​യ കാ​റ്റി​ൽ സ​മീ​പ പു​ര​യി​ട​ത്തി​ൽ​നി​ന്ന മ​രു​തി മ​രം ക​ട​പു​ഴ​കി​യ​ത്. ശ​ബ്ദം കേ​ട്ട് മാ​താ​വ് കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​നാ​യി മു​റു​കെ പി​ടി​ച്ച് മു​ക​ളി​ലേ​ക്ക് ക​മി​ഴ്ന്നു കി​ട​ന്നു. അ​പ്പോ​ഴേ​ക്കും ഓ​ടു​ക​ൾ ത​ക​ർ​ന്നു താ​ഴേ​ക്ക് വീ​ണി​രു​ന്നു.

വീ​ടി​ന്‍റെ ര​ണ്ട് മു​റി​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ർ​ധ​ന കു​ടും​ബം ക​ഴി​ഞ്ഞ​യി​ടെ​യാ​ണ് ത​ങ്ങ​ളു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​ത്.