വീ​ടി​നു മു​ക​ളി​ൽ മ​രം വീ​ണു, വീ​ട്ട​മ്മ​യ്ക്കു പ​രി​ക്ക്
Thursday, August 22, 2024 2:57 AM IST
അ​ടൂ​ർ: ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും വീ​ടി​നു മു​ക​ളി​ൽ മ​രം ക​ട​പു​ഴ​കി വീ​ണ് വീ​ട്ട​മ്മ​യ്ക്കു പ​രി​ക്ക്.
മ​രം വീ​ടി​ന്‍റെ മു​ക​ളി​ൽ വീ​ണ് മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് വീ​ടി​നു​ള്ളി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന വ​ട​ക്ക​ട​ത്തു​ക്കാ​വ് ചെ​റു​കു​ന്നി​ൽ വീ​ട്ടി​ൽ സി.​പി. രാ​ജ​ന്‍റെ ഭാ​ര്യ റോ​സ​മ്മ (65)യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഓ​ട് ത​ല​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്‍റെ ഓ​ടി​ട്ട മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ റോ​സ​മ്മ​യെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കോ​ന്നി​യി​ൽ വൈ​ദ്യു​തി വി​ത​ര​ണം ത​ക​രാ​റി​ൽ

കോ​ന്നി: കാ​റ്റി​ലും മ​ഴ​യി​ലും കോ​ന്നി​യി​ൽ വൈ​ദ്യു​തി വി​ത​ര​ണം താ​റു​മാ​റാ​യി. കെ​എ​സ്ഇ​ബി കോ​ന്നി സെ​ക്‌​ഷ​നി​ൽ മാ​ത്രം നാ​ല് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

ഏ​ഴ് വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ഒ​ടി​യു​ക​യും 18 സ്ഥ​ല​ങ്ങ​ളി​ൽ വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി വീ​ഴു​ക​യും 13 വൈ​ദ്യു​തി ലൈ​നു​ക​ളു​ടെ മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ഴു​ക​യും ചെ​യ്തു.

പ​ല സ്ഥ​ല​ങ്ങ​ളി​ലും വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു​വ​രു​ന്ന​തേ​യു​ള്ളൂ​വെ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.